24 C
Kochi
Saturday, November 27, 2021

Daily Archives: 7th January 2020

ഡല്‍ഹി:നിര്‍ഭയ കേസില്‍ നാല് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാന്‍ ഡല്‍ഹി കോടതി മരണവാറന്‍റ് പുറപ്പെടുവിച്ചു. ഈ മാസം 22ന് രാവിലെ ഏഴ് മണിക്ക്  പ്രതികളെ തൂക്കിലേറ്റാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.നിര്‍ഭയയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. നിര്‍ഭയക്കേസിലെ നാലുപ്രതികളുടെയും വധശിക്ഷ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഏഴുവര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് വിധി നടപ്പാക്കുന്നത് . 2012 ഡിസംബര്‍ 16-നാണ് നിര്‍ഭയ ആക്രമിക്കപ്പെടുന്നത്.അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് സിങ്, മുകേഷ് സിങ് എന്നിവരെയാണ് തൂക്കിലേറ്റുക....
തിരുവനതപുരം :ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ സ്വജനപക്ഷപാതിത്വമുണ്ട് എന്ന ആരോപണവുമായി  മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ (എംഐസി). ഇത്തവണത്തെ ചലച്ചിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ച വേളയിൽ ഇതിനെതിരെ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.ചലച്ചിത്ര അവാർഡ് നിർണയത്തിൽ സുതാര്യത വേണമെന്നും അവാർഡ് ജൂറികളുടെയോ ബന്ധുക്കളുടെയോ സിനിമകൾ അവാർഡിന് പരിഗണിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു.2018-19ലെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്വജനപക്ഷപാതിത്വത്തിന് തെളിവാണെന്നും  ഇന്‍ഡിപെന്‍ഡന്റ് സിനിമ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. ചലച്ചിത്ര അക്കാഡമി വെസ് ചെയര്‍പേഴ്‌സണ്‍ ബീന പോളിന്റെ ഭര്‍ത്താവായ വേണു...
ദോഹ:ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ (എച്ച്എംസി) ആംബുലന്‍സ് സേവനങ്ങള്‍ക്ക് ശക്തി പകരാന്‍ ഇനി ഡ്രോണുകളും. അപകടമേഖലകള്‍ നിരീക്ഷിക്കുവാനാണ് ഡ്രോണുകളുടെ സേവനം ഉപയോഗിക്കുന്നത്. അപകടം നടക്കുന്ന സ്ഥലത്തിന്റെ വിശദമായ വിലയിരുത്തല്‍ നടത്താന്‍ ഡ്രോണുകള്‍ സഹായിക്കും. മികച്ചതും വേഗതയുള്ളതുമായ പ്രഥമ പരിചരണം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 
റിയാദ്:യുഎഇയില്‍ മതപരമായ അസഹിഷ്ണുതയ്ക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്നു നിയമവകുപ്പിന്റെ മുന്നറിയിപ്പ്.ഏതെങ്കിലും മതത്തേയോ മതചിഹ്നങ്ങളേയോ അപമാനിച്ചാല്‍ പത്തുലക്ഷം ദിര്‍ഹം വരെ പിഴയും 5 വര്‍ഷം വരെ തടവുമായിരിക്കും ശിക്ഷ.സമൂഹമാധ്യമങ്ങളിലടക്കമുള്ള നിയമലംഘനങ്ങള്‍ക്കും ഇതേ ശിക്ഷയായിരിക്കുമെന്നു നിയമവിഭാഗം വ്യക്തമാക്കി. 
സിഡ്നി:കാട്ടുതീയില്‍ ഉരുകുന്ന ഓസ്‌ട്രേലിയയില്‍ നേരിയ മഴ പെയ്തത് അല്‍പം ആശ്വാസമായി. റോഡുകളിലെ തടസ്സം നീക്കിയ അധികൃതര്‍ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിത്തുടങ്ങി.എന്നാല്‍, പലയിടത്തും കനത്ത പുക മൂലം രക്ഷാപ്രവര്‍ത്തനങ്ങള്‍ മുടങ്ങി. നൂറുകണക്കിനു ആളുകളാണു കുടുങ്ങിക്കിടക്കുന്നത്.നേരിയ മഴയും കാറ്റും ലഭിച്ചെങ്കിലും വരും ദിവസങ്ങളില്‍ കാലാവസ്ഥ മോശമാകുമെന്നാണു മുന്നറിയിപ്പ്.
വാഷിംഗടണ്‍:സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പിന്നാലെ പ്രതികാര നടപടിയുമായി വീണ്ടും അമേരിക്ക. യുഎന്‍ രക്ഷാസമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനായി വീസയ്ക്ക് അപേക്ഷിച്ച വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരിഫിന്റെ അപേക്ഷയാണ് ട്രംപ് ഭരണകൂടം നിരസിച്ചത്. ഇതോടെ സരിഫിനു യോഗത്തില്‍ പങ്കെടുക്കാനാകില്ല.എന്നാല്‍, ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര്‍ അറിയിച്ചു. അതേസമയം ഇറാന്റെ സാംസ്‌കാരിക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന ട്രംപിന്റെ പ്രസ്താവന പെന്റഗണ്‍ തള്ളി.
റിയാദ്:വിസാ നയത്തില്‍ പുത്തന്‍ വിപ്ലവത്തിനൊരുങ്ങി യു.എ.ഇ. പല തവണ പോയ് വരാവുന്ന അഞ്ചു വര്‍ഷ സന്ദര്‍ശക വിസയാണ് പുതുവര്‍ഷത്തിലെ ആദ്യ മന്ത്രിസഭാ യോഗം മുന്നോട്ടുവെച്ചിരിക്കുന്ന പദ്ധതി.യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് പുത്തന്‍ വിസ പ്രഖ്യാപിച്ചത്.2020നെ വേറിട്ടൊരു വര്‍ഷമാക്കാന്‍ യു.എ.ഇ തീരുമാനിച്ചിട്ടുണ്ടെന്നും വരുന്ന 50 വര്‍ഷത്തേക്കുള്ള മുന്നേറ്റങ്ങളുടെ തയ്യാറെടുപ്പാണിപ്പോഴെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. എല്ലാ രാജ്യക്കാര്‍ക്കും...
ടെഹ്‌റാൻ:അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍. ഇതിന് അംഗീകാരം നല്‍കുന്ന ബില്ലിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി.ഇറാനിയന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ലമെന്റ് നടപടി.യുഎസ് പ്രതിരോധ വിഭാഗമായി പെന്റഗണിനെയും ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇറാനു മേല്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് നടപടി.
ന്യൂഡല്‍ഹി:ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിയാര്‍ജിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണ്‍ സംഭാഷണം നടത്തുന്നതിനിടെയാണ് ഇക്കാര്യം പ്രധാനമന്ത്രി പറഞ്ഞതെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതില്‍ കഴിഞ്ഞ വര്‍ഷം സുപ്രധാന പുരോഗതിയാണ് ഉണ്ടായത്. യുഎസുമായി എല്ലാ മേഖലയിലുമുള്ള സഹകരണം വര്‍ദ്ധിപ്പിക്കും മോദി പറഞ്ഞു.ഇറാന്‍- യുഎസ് പോരിനിടെ മധ്യപൂര്‍വ ദേശത്ത് സംഘര്‍ഷസാധ്യത നിലനില്‍ക്കെയാണ് നരേന്ദ്ര മോദിയും ഡോണള്‍ഡ് ട്രംപും...
മുംബൈ:ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ (ജെഎന്‍യു) മുഖംമൂടി ആക്രമണത്തില്‍ പ്രതിഷേധിച്ച് മുംബൈയിലെ ഗേറ്റ്വേ ഓഫ് ഇന്ത്യക്കു മുന്നില്‍ പ്രതിഷേധിക്കുന്നവരെ പോലീസ് നീക്കി.ഞായറാഴ്ച രാത്രി മുതലാണ് പ്രതിഷേധം ആരംഭിച്ചത്.രണ്ടു കിലോമീറ്റര്‍ അകലെയുള്ള ആസാദ് മൈതാനത്തിലേക്കാണ് പ്രതിഷേധക്കാരെ നീക്കിയത്.ആസാദ് മൈതാനത്തേക്കു നീങ്ങണമെന്ന പൊലീസിന്റെ ആവശ്യം ആരും ചെവിക്കൊണ്ടില്ല. ഇതേത്തുടര്‍ന്നാണ് ഇവരെ ബലംപ്രയോഗിച്ച് നീക്കിയത്.