Thu. Mar 28th, 2024

മുംബെെ:

ജെഎന്‍യു ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളെയും, അധ്യാപകരെയും മുഖംമൂടി സംഘം ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധപ്രകടനവുമായി ബോളിവുഡ് താരങ്ങളും. സോഷ്യല്‍ മീഡിയ ഒഴിവാക്കി തെരുവിലിറങ്ങിയാണ് താരങ്ങളുടെ പ്രതിഷേധം.

മുംബൈയിലെ ബാദ്രയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ബോളിവുഡ് താരങ്ങളായ അലി ഫസല്‍, അനുരാഗ് കശ്യപ്, സോയ അക്തര്‍, രാഹുല്‍ ബോസ്, ദിയ മിര്‍സ, റിച്ച ചന്ദ, തപ്‌സി പന്നു, വിശാല്‍ ഭരദ്വാജ്‌, എന്നിവര്‍ പങ്കെടുത്തു.

ഭാവിയെ രൂപപ്പെടുത്തിയെടുക്കുന്നുവെന്ന് കരുതുന്ന ഇടത്താണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും, തിരുത്താനാകാത്ത തെറ്റാണിതെന്നും തപ്സി പന്നു പ്രതികരിച്ചു.

 

By Binsha Das

Digital Journalist at Woke Malayalam