വായന സമയം: < 1 minute
മോസ്‌കോ:

ലോക ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഭിമാനമായി അമിത് പാംഘൽ. 52 കിലോഗ്രാം വിഭാഗത്തില്‍ വെള്ളിമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമെന്ന ചരിത്രനേട്ടം ഇനി മുതൽ പാംഘലിനു സ്വന്തം. കഴിഞ്ഞ ദിവസം റഷ്യയില്‍ നടന്ന ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഒളിംപിക് ചാംപ്യനായ ഉസ്ബക്ക് താരം സോയിറോവിനോടാണ് പാംഘലിന്റെ പരാജയം.

ചാംപ്യന്‍ഷിപ്പില്‍ രണ്ടാം സീഡായിരുന്നു പാംഘല്‍. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസില്‍ 49 കിലോ വിഭാഗത്തില്‍ പാംഘല്‍ സ്വര്‍ണം നേടിയിരുന്നു. അതേസമയം, ഒളിംപിക്‌സില്‍ മത്സരയിനമല്ലാത്തതിനാല്‍ പാംഘല്‍ 52 കിലോയിലേക്ക് മാറുകയും ചെയ്തു. ഇന്ത്യന്‍ സംഘത്തിന്റെ മുഖ്യ പരിശീലകന്‍ ദേശീയ ഗെയിംസില്‍ കേരളത്തിനായി സ്വര്‍ണം നേടിയ കുട്ടപ്പയാണ്.

Leave a Reply

avatar
  Subscribe  
Notify of