Wed. Jan 22nd, 2025

കൊച്ചി: 2007-08ല്‍ എസ്‌.ഐ. സെലക്ഷനില്‍ ഭീകരമായ തട്ടിപ്പാണ്‌ ഇടതു സര്‍ക്കാർ കാട്ടിയതെന്ന വലിയ ആരോപണവുമായി പി.ടി.തോമസ് എം.എൽ.എ.;കേരളത്തിലെ കസ്റ്റഡി മരണങ്ങളിലോക്കെ തന്നെ പ്രതികളാകുന്നത് പി.എസ്.സി. വഴി അനധികൃത നിയമനം ലഭിച്ച ഇത്തരം പോലീസുകാരാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ഈ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് 2013-14ല്‍ നിയമനം നല്‍കി. വരാപ്പുഴയിലെയും നെടുങ്കണ്ടത്തേയും കസ്റ്റഡി മരണങ്ങളില്‍ പ്രതികളായിരിക്കുന്നത് ഈ റാങ്ക് ലിസ്റ്റില്‍ നിന്നുള്ളവരാണു, ഇതൊക്കെ ചേർത്ത് വായിക്കേണ്ടതുണ്ടെന്നും എം.എൽ.എ. കുറ്റപ്പെടുത്തി. യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിയകേസിൽ അറസ്റ്റിലായിരിക്കുന്ന പ്രതികൾ പോലീസ് റാങ്ക് ലിസ്റ്റിൽ മുന്നിൽ ഉണ്ടായിരുന്നെന്ന് വാർത്ത കത്തിപ്പടരുന്ന നേരത്താണ് എം.എൽ.എ.യുടെ പുതിയ ആരോപണം.എന്നാലിതിൽ, യൂണിവേഴ്‌സിറ്റി കോളേജ് പ്രശ്നം മാത്രമല്ല ഉള്ളതെന്നും ആര്‍ജവവും ആത്മാര്‍ത്ഥതയുമുണ്ടെങ്കില്‍ പി.എസ്.സി.യിലെ ക്രമക്കേടുകളെ കുറിച്ച് സമഗ്രമായ സി.ബി.ഐ. അന്വേഷണത്തിനുതന്നെ മുഖ്യമന്ത്രി ശുപാര്‍ശ ചെയ്യണം എന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *