25 C
Kochi
Monday, September 20, 2021
Home Tags Strike

Tag: Strike

കരിമണൽ ഖനനം; തോട്ടപ്പള്ളിയിലെ സമരം 100 ദിവസം പിന്നിട്ടു

ആലപ്പുഴ:തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിനെതിരെ പ്രക്ഷോഭം തുടങ്ങി 100 ദിവസമായിട്ടും സമരത്തെ അവഗണിച്ച് സർക്കാർ. തോട്ടപ്പള്ളി പൊഴി മുറിക്കുന്നതിന്‍റെ മറവിൽ അശാസ്ത്രീയമായി കരിമണൽ ഖനനം ചെയ്ത് കടത്തുന്നു എന്നാരോപിച്ചാണ് തീരദേശ വാസികളുടെ സമരം. സർക്കാർ ഇടപെടൽ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കുകയാണ് കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി.തോട്ടപ്പള്ളി...

മാവോയിസ്റ്റുകള്‍ക്കെതിരെ പ്രത്യക്ഷ സമരവുമായി സി പി എം

കോഴിക്കോട്:പേരാമ്പ്ര മുതുകാട്ടില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ പ്രത്യക്ഷ സമരവുമായി സി പി എം. മാവോയിസ്റ്റുകളെത്തി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നിരന്തരം പോസ്റ്ററുകള്‍ പതിക്കുന്ന സാഹചര്യത്തിലാണ് സമരമെന്ന് സിപിഎം വ്യക്തമാക്കി. പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമമാണ് മാവോയിസ്റ്റുകള്‍ നടത്തുന്നതെന്നും സിപിഎം ആരോപിച്ചു.മുതുകാട് പേരാമ്പ്ര എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ വീടുകളിലും എസ്റ്റേറ്റ് ഓഫീസിലും സായുധരായ മാവോയിസ്റ്റ്...

പണക്കിഴി വിവാദം; ചെയർപേഴ്സൻ രാജിവെക്കും വരെ സമരം; എൽഡിഎഫ്

കൊച്ചി:തൃക്കാക്കര നഗരസഭയിൽ ചെയർപേഴ്സൺ രാജിവെക്കുംവരെ സമരവുമായി മുന്നോട്ടു പോകാൻ ഇടതു മുന്നണി തീരുമാനം. ഓഫീസ് ക്യാബിന്റെ പൂട്ട് പൊളിച്ച് അധ്യക്ഷ അകത്തു കടന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ പൊലീസിൽ പരാതി നൽകിയെന്നും പ്രതിപക്ഷത്തെ നേതാക്കൾ പറഞ്ഞു.സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ഇടതുമുന്നണി നിലപാട്. കൗൺസിലർമാർക്ക് പണക്കിഴി നൽകിയെന്ന ആരോപണത്തിൽ ചെയർപേഴ്സൺ...

ആലപ്പുഴ ജില്ലയില്‍ ഇന്ന് ഡോക്ടർമാർ പണിമുടക്കും

ആലപ്പുഴ:ആലപ്പുഴ ജില്ലയിൽ ഇന്ന് ഡോക്ടർമാർ പണിമുടക്കും. വാക്സിനേഷൻ കേന്ദ്രത്തിൽ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സമരം. അടിയന്തര ചികിത്സകളിൽ ഒഴികെ വിട്ടുനിൽക്കാനാണ് തീരുമാനം.ഒപി, കൊവിഡ് വാക്സിനേഷൻ, പരിശോധന അടക്കമുളള ജോലികളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അത്യാഹിത-ഗൈനക്കോളജി വിഭാഗം മാത്രമേ...

കോസ്​റ്റ്​ ഗാർഡ് ഭവനപദ്ധതിക്കെതിരെ ജനരോഷം

അ​ങ്ക​മാ​ലി:അ​ശാ​സ്ത്രീ​യ​മാ​യ കോ​സ്​​റ്റ്​ ഗാ​ർ​ഡ് ഭ​വ​ന​പ​ദ്ധ​തി​യെ​ത്തു​ട​ർ​ന്ന് വെ​ള്ള​ക്കെ​ട്ടി​ൽ അ​ക​പ്പെ​ട്ട ചെ​ത്തി​ക്കോ​ട് നി​വാ​സി​ക​ൾ സിപിഎം നേ​തൃ​ത്വ​ത്തി​ൽ കോ​സ്​​റ്റ്​ ഗാ​ർ​ഡ് ഓ​ഫി​സി​ലേ​ക്ക് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. വെ​ള്ള​ക്കെ​ടു​തി​യി​ൽ അ​ക​പ്പെ​ട്ട പ്ര​ദേ​ശ​ത്ത് ഡ്രെ​യി​നേ​ജ് സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ജ​ന​രോ​ഷം.17.4 ഏ​ക്ക​ർ സ്ഥ​ല​മാ​ണ് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ കോ​സ്​​റ്റ്​ ഗാ​ർ​ഡ് ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​പ്പോ​ൾ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന സ്ഥ​ലം നെ​ൽ​വ​യ​ലാ​യി​രു​ന്നു....

ഇന്ധനവില വർദ്ധനക്കെതിരെ അടുപ്പുകൂട്ടി സമരവുമായി ഡിസിസി

തൃശൂർ∙എഐസിസിയുടെ ആഹ്വാന പ്രകാരം ജില്ലയിലെ 1100 കേന്ദ്രങ്ങളിൽ ഇന്ധന വിലവർധനയ്ക്ക് എതിരെ ഡിസിസിയുടെ നേതൃത്വത്തിൽ അടുപ്പുകൂട്ടി പ്രതിഷേധ സമരം നടത്തി. ജില്ലാതല‌ ഉദ്ഘാടനം സ്വരാജ് റൗണ്ടിൽ ടിഎൻ പ്രതാപൻ നിർവഹിച്ചു. ഡിസിസി പ്രസിഡന്റ് എംപി വിൻസന്റ് അധ്യക്ഷത വഹിച്ചു.പത്മജ വേണുഗോപാൽ, ജോസഫ് ചാലിശ്ശേരി, ജോസഫ് ടാജറ്റ് ,ലീലാമ്മ...

ശമ്പളമില്ല: ഡെന്റൽ ഡോക്ടർമാർ സമരം തുടങ്ങി

തൃ​ശൂ​ർ:ര​ണ്ട്​ മാ​സ​മാ​യി ശ​മ്പ​ളം ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന്​ ഗ​വ. ഡെൻറ​ൽ കോ​ള​ജി​ലെ നോ​ൺ അ​ക്കാ​ദ​മി​ക്​ ജൂ​നി​യ​ർ റ​സി​ഡ​ൻ​സ്(​എ​ൻഎജെആ​ർ) ആ​യി ജോ​ലി നോ​ക്കു​ന്ന ഡോ​ക്​​ട​ർ​മാ​ർ അ​നി​ശ്​​ചി​ത കാ​ല സ​മ​രം തു​ട​ങ്ങി. കൊവി​ഡ്​ വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന്​ 2021 ഏ​പ്രി​ൽ 20ന്​ ​ഹൗ​സ് സ​ർ​ജ​ൻ​സി പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ​യാ​ണ്​ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ച്​ നോ​ൺ അ​ക്കാ​ദ​മി​ക്​ ജൂ​നി​യ​ർ റ​സി​ഡ​ൻ​സ്​...

സിപിഎം സഹകരണ സംഘത്തിന് മുന്നിൽ സിഐടിയുക്കാരുടെ പട്ടിണി സമരം

കാ​യം​കു​ളം:സിപിഎം സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ലെ സിഐടിയു​ക്കാ​രു​ടെ പ​ട്ടി​ണി സ​മ​രം ച​ർ​ച്ച​യാ​കു​ന്നു. മോ​ട്ടാ​ർ സ​ഹ​ക​ര​ണ സ്ഥാ​പ​ന​മാ​യ കെസിടി​ക്ക് മു​ന്നി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ബു​ധ​നാ​ഴ്ച സ​മ​രം ന​ട​ത്തി​യ​ത്. ച​ർ​ച്ച ബ​ഹ​ള​ത്തി​ൽ ക​ലാ​ശി​ച്ച​തോ​ടെ വി​ഷ​യം ജി​ല്ല സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റാ​ൻ ധാ​ര​ണ.കൊവി​ഡ് കാ​ല​ത്ത് ബ​സു​ക​ൾ ക​ട്ട​പ്പു​റ​ത്താ​യ​തോ​ടെ പ​ട്ടി​ണി​യി​ലാ​യ തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി​യി​ല്ലെ​ന്ന് കാ​ട്ടി​യാ​ണ്...

ശമ്പള കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല സമരവുമായി ​ഐഒസി തൊഴിലാളികൾ

പാ​രി​പ്പ​ള്ളി:ഐഒസി ബോ​ട്ടി​ലി​ങ്​ പ്ലാ​ൻ​റി​ലെ ഹാ​ൻ​ഡ്‌​ലി​ങ്, ഹൗ​സ്കീ​പ്പി​ങ്​ വി​ഭാ​ഗ​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ള കു​ടി​ശ്ശി​ക ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ച്ചു. ഒ​ന്ന​ര വ​ർ​ഷ​ത്തെ ശ​മ്പ​ള കു​ടി​ശ്ശി​ക​യാ​യ അ​ര കോ​ടി​യി​ല​ധി​കം രൂ​പ ക​രാ​റു​കാ​ര​ൻ ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​മു​ത​ൽ തൊ​ഴി​ലാ​ളി​ക​ൾ സ​മ​രം തു​ട​ങ്ങി​യ​ത്.ഇ​തു​മൂ​ലം പാ​ച​ക വാ​ത​ക വി​ത​ര​ണം നി​ല​ച്ചു....

സര്‍ക്കാര്‍ മെഡിക്കൽ കോളേജ് ഡോക്ടര്‍മാരുടെ ഡ്യൂട്ടി ബഹിഷ്കരണ സമരം തുടങ്ങി

 തിരുവനന്തപുരം:ശമ്പള പരിഷ്കരണത്തിലെ അപാകത ആരോപിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഇന്ന് വഞ്ചനാദിനം ആചരിക്കുന്നു. ഇന്ന് മുതൽ അനിശ്ചിതകാല ഡ്യൂട്ടി ബഹിഷ്കരണ സമരത്തിലേക്ക് നീങ്ങുകയാണ് ഡോക്ടര്‍മാര്‍. പേവാര്‍ഡ്, മെഡിക്കല്‍ ബോർഡ് ഡ്യൂട്ടി, കൊവിഡ് ഇതര യോഗങ്ങൾ എന്നിവ അനിശ്ചിതകാലത്തേക്ക് ബഹിഷ്കരിക്കുമെന്ന് സമര നേതൃത്വം അറിയിച്ചു. പതിനേഴാം തീയതി ഒപിയും മുൻകൂട്ടി...