Mon. Dec 23rd, 2024

തിരുമിറ്റക്കോട്∙

ആറങ്ങോട്ടുകര ടൗണിൽ തെരുവു നായകൾ യാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയാകുന്നു. രാവും പകലും ടൗണിലും പരിസര പ്രദേശങ്ങളിലും കറങ്ങുകയും തമ്പടിക്കുകയും ചെയ്യുന്ന നായകളുടെ കൂട്ടം കാൽനടയാത്രക്കാരെയും ഇരുചക്ര വാഹന യാത്രക്കാരെയും ആക്രമിക്കുന്നു എന്നാണ് പരാതി.

വാഹനങ്ങൾക്കു മുന്നിൽ ചാടി ഉള്ള അപകടം വേറെയും. ടൗണിലെയും പരിസരങ്ങളിലെയും ആളൊഴിഞ്ഞ കെട്ടിടങ്ങൾ, മാംസ കച്ചവടം നടത്തുന്ന സ്ഥലം, ബസ് കാത്തിരിപ്പു കേന്ദ്രം, ഒഴിഞ്ഞ പറമ്പുകൾ എന്നിവിടങ്ങളിൽ ആണ് കൂട്ടത്തോടെ തമ്പടിക്കുന്നത്.

ആൾക്കൂട്ടം ഇല്ലാതെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരാണ് ഇവയുടെ ആക്രമണത്തിന് ഇരയാകുന്നതെന്ന് നാട്ടുകാർ പറയുന്നു. ടൗണിലും പരിസരത്തുമായി അൻപതിൽ അധികം തെരുവു നായകൾ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.