Wed. Apr 24th, 2024

പാ​ല​ക്കാ​ട്​:

ആ​ദ്യ അ​ലോ​ട്ട്​​മെൻറ്​ പ്ര​കാ​രം പ്ല​സ് വ​ൺ പ്ര​വേ​ശ​നം ആ​രം​ഭി​ച്ചി​രി​ക്കെ, അ​ഡീ​ഷ​ന​ൽ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ലെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​നം ജി​ല്ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ളു​ടെ ഉ​പ​രി​പ​ഠ​നം പ്ര​തി​സ​ന്ധി​യി​ലാ​ക്കും. 20 ശ​ത​മാ​നം വ​ർ​ധ​ന ചേ​ർ​ത്ത് സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അ​ൺ എ​യ്ഡ​ഡ് മേ​ഖ​ല​ക​ളി​ൽ മെ​റി​റ്റി​ലും നോ​ൺ മെ​റി​റ്റി​ലു​മാ​യി ആ​കെ സീ​റ്റു​ക​ളു​ടെ എ​ണ്ണം 33,097 ആ​ണ്. 24,345 മാ​ത്ര​മാ​ണ് മെ​റി​റ്റ് സീ​റ്റു​ക​ൾ.

ബാ​ക്കി 8752 എ​ണ്ണം നോ​ൺ മെ​റി​റ്റോ അ​ൺ എ​യ്ഡ​ഡോ ആ​ണ്. 43,010 അ​പേ​ക്ഷ​ക​രു​ള്ള ജി​ല്ല​യി​ൽ ഫീ​സ് കൊ​ടു​ത്താ​ൽ പോ​ലും 9913 വി​ദ്യാ​ർ​ത്ഥിക​ൾ​ക്ക് ​റെഗു​ല​റാ​യി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​ഠ​നം സാ​ധ്യ​മാ​വി​ല്ല. 24 അ​ൺ എ​യ്​​ഡ​ഡ്​ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ 83 ബാ​ച്ചു​ക​ളും 4117 സീ​റ്റു​ക​ളും ഉ​ണ്ടെ​ങ്കി​ലും ഇ​തി​ൽ ചേ​ർ​ന്ന്​ പ​ഠി​ക്കാ​ൻ ഉ​യ​ർ​ന്ന ഫീ​സ്​ ന​ൽ​ക​ണം.

വി​ജ​യ ശ​ത​മാ​ന​ത്തി​ലും സ​മ്പൂ​ർ​ണ എ ​പ്ല​സു​കാ​രു​ടെ എ​ണ്ണ​ത്തി​ലും ഇ​ത്ത​വ​ണ വ​ലി​യ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തു​മൂ​ലം സീ​റ്റ്​ ത​ര​പ്പെ​ടു​ത്താ​ൻ മ​ത്സ​രം ക​ടു​ത്തു. ഇ​ഷ്​​ട സ്കൂ​ളു​ക​ളും വി​ഷ​യ​ങ്ങ​ളും തി​ര​ഞ്ഞെ​ടു​ത്ത് പ​ഠി​ക്കാ​ൻ ഒ​ട്ടു​മി​ക്ക​വ​ർ​ക്കു​മാ​വു​ന്നി​ല്ല.

വീ​ടി​ന് ഏ​റെ അ​ക​ലെ​യു​ള്ള സ്​​കൂ​ളു​ക​ളി​ലാ​ണ്​ പ​ല​ർ​ക്കും അ​ഡ്​​മി​ഷ​ൻ ല​ഭി​ച്ച​ത്. ര​ണ്ടാം അ​ലോ​ട്ട്​​മെൻറി​ന്​ 4249 മെ​റി​റ്റ്​ സീ​റ്റു​ക​ൾ മാ​ത്ര​മേ ബാ​ക്കി​യു​ള്ളൂ. വ​ർ​ഷ​ങ്ങ​ളാ​യി തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​മ്പോഴാ​ണ്​ മ​ല​ബാ​റി​ൽ സീ​റ്റ്​ ല​ഭി​ക്കാ​തെ വി​ദ്യാ​ർ​ത്ഥി​ക​ൾ പു​റ​ത്തി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം പ്ല​സ്​ വ​ൺ പ്ര​വേ​ശ​നം കി​ട്ടാ​തെ​പോ​യ ജി​ല്ല​യി​ലെ 6274 കു​ട്ടി​ക​ളാ​ണ്​ സ്​​കോ​ൾ കേ​ര​ള​യി​ൽ ചേ​ർ​ന്ന്​ പ​ഠി​ച്ച​ത്. ഇ​ത്ത​വ​ണ കൂ​ടു​ത​ൽ കു​ട്ടി​ക​ൾ​ക്ക്​ ഓപ​ൺ സ്​​കൂ​ളി​ൽ അ​ഭ​യം​ ക​ണ്ടെ​ത്തേ​ണ്ടി​വ​രും.