Sat. Apr 5th, 2025
മലപ്പുറം:

സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ്കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. 75 വയസ്സാണ്.

ആരോഗ്യനില ഗുരുതരമായ നിലയില്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നാണ് അഹമ്മദ്കുട്ടിയെ കോഴിക്കോടെത്തിച്ചത്. ഇന്നലെ വൈകീട്ട് 6.15നാണ് മരണം സംഭവിച്ചത്. കൊവിഡ് നെഗറ്റീവായ ശേഷം ആരോഗ്യനില ഗുരുതരമാവുകയായിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല.