Thu. Apr 25th, 2024

കൊച്ചി:

എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ മൂന്ന് യുവതികളിൽ രണ്ടുപേരെ കോഴിക്കോട് നിന്നും പൊലീസ് കണ്ടെത്തി. ഇവരെ മെഡിക്കൽ കോളേജ് വനിതാ സെല്ലിലേക്ക് മാറ്റിയെന്ന് പൊലീസ് അറിയിച്ചു.

കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍പ്പെട്ട് മഹിളാമന്ദിരത്തിലെത്തിയ കല്‍ക്കത്ത സ്വദേശിയും സംരക്ഷിക്കാൻ ആളില്ലാത്തതിനാല്‍ സാമൂഹ്യനിതീവകുപ്പ് മഹിളാമന്ദിരത്തിലെത്തിച്ച എറണാകുളം സ്വദേശികളായ മറ്റ്  രണ്ടുപേരുമാണ് രക്ഷപ്പെട്ടത്. കല്‍ക്കത്ത സ്വദേശിക്ക് 19 വയസും ബാക്കി രണ്ടുപേര്‍ക്കും 18 വയസുമാണ് പ്രായം.

ഇന്നലെ പുലര്‍ച്ചെ മുന്ന് മണിക്ക് ശേഷം മഹിളാമന്ദിരത്തിന്‍റെ രണ്ടാം നിലയില്‍ നിന്ന് ചാടിയാണ് ഇവര്‍ പുറത്തെത്തിയത്. രണ്ടാം നിലയിലെ ഇരുമ്പുദണ്ഡില്‍ സാരി ചുറ്റി അതില്‍കൂടി താഴേക്ക് ഇറങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പുറത്ത് പോവുകയാണെന്നും ഇനി നോക്കേണ്ടെന്നും മുന്ന് യുവതികളും കത്തെഴുതിയും വെച്ചിരുന്നു.