25 C
Kochi
Wednesday, October 20, 2021
Home Tags Found

Tag: found

നരഭോജി കടുവയെ കണ്ടെത്തി, പക്ഷേ പിടികൂടാനായില്ല

ഗൂഡല്ലൂർ:നരഭോജി കടുവയ്ക്കുവേണ്ടി ഇന്നലെ നടത്തിയ തിരച്ചിലിൽ വൈകിട്ടോടെ  മസിനഗുഡിക്കടുത്ത് സിങ്കാര റോഡിലെ വനത്തിൽ കടുവയെ കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല. കനത്ത മഴയെ തുടർന്ന് മയക്കു വെടി സംഘത്തിന് വനത്തിൽ പ്രവേശിക്കാനാകാത്തതാണ് കാരണം. രാവിലെ മുതൽ നേരത്തെ കടുവയെ കണ്ടെത്തിയ മസിനഗുഡി ചെക്ക് പോസ്റ്റിന് സമീപത്തായി തിരച്ചിൽ നടത്തുകയായിരുന്നു.ഉച്ചയ്ക്കു ശേഷം...

ആനമലയിൽ തട്ടിക്കൊണ്ടുപോയ പെൺകുഞ്ഞിനെ കണ്ടെത്തി; 2 പേർ അറസ്റ്റിൽ

പൊള്ളാച്ചി∙ആനമലയിൽ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ, നാടോടി ദമ്പതികളുടെ അഞ്ചു മാസം പ്രായമായ പെൺകുഞ്ഞിനെ കണ്ടെത്തി. ആളിയാർ റോഡ് അങ്കല കുറിച്ചിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. സംഭവത്തിൽ അങ്കല കുറിച്ചിയിലെ രാമർ (52), മുരുകേശ് (47) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.കുഞ്ഞിനെ തട്ടിയെടുത്തതു ഭിക്ഷാടന മാഫിയയ്ക്ക് വിൽക്കാനാണെന്ന സംശയമുള്ളതിനാൽ പിടിയിലായവരെ...

കിണറ്റിൽനിന്നു ഹൊറഗ്ലാനിസ് ഇനത്തിൽപെട്ട ഭൂഗർഭ മത്സ്യത്തെ കണ്ടെത്തി

ചെങ്ങന്നൂർ:തിരുവൻവണ്ടൂരിൽ വീട്ടിലെ കിണറ്റിൽനിന്ന് ഭൂഗർഭ മത്സ്യത്തെ കണ്ടെത്തി. തിരുവൻവണ്ടൂർ നടുവിലേത്ത് ഗോപാലകൃഷ്ണന്‍റെ വീട്ടിലെ കിണറ്റിൽ നിന്നാണ് ഹൊറഗ്ലാനിസ് ഇനത്തിൽപ്പെട്ട മത്സ്യത്തെ കണ്ടെത്തിയത്. ഗോപാലകൃഷ്ണന്‍റെ ഭാര്യ രാഗിണി, കിണറ്റില്‍ നിന്നും വെള്ളം കോരിയപ്പോഴാണ് ഇതിനെ കിട്ടിയത്.കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) അധികൃതരെ...

കൂറ്റൻ തിമിംഗലത്തിന്റെ ശരീരാവശിഷ്‌ടങ്ങൾ തീരത്തടിഞ്ഞു

ആറാട്ടുപുഴ:പെരുമ്പള്ളി തീരത്ത് തിമിംഗലം അടിഞ്ഞു. തിങ്കളാഴ്ച രാവിലെ പതിനൊന്നുമണിയോടെ ജങ്കാർ ജങ്ഷന് വടക്കുഭാഗത്തായാണ് നാട്ടുകാർ ജഡം കാണുന്നത്. ഉടലും വാൽ ഭാഗവും വേർപെട്ട നിലയിലായിരുന്നു.വന്യജീവി സംരക്ഷണത്തിൽ ഉൾപ്പെട്ട ഫിൻ വെയിൽ ഇനത്തിൽപ്പെട്ടതാണ്. ഏകദേശം ഒരാഴ്ചയോളം പഴക്കമുണ്ട് അഴുകി തുടങ്ങിയ നിലയിലായിരുന്നു. ഇതിന്‍റെ കൃത്യമായ വലുപ്പമോ മരണകാരണമോ മനസ്സിലാക്കാൻ...

വാളയാർ ഡാമിൽ അപകടത്തിൽ പെട്ട വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

വാളയാർ:വാളയാർ ഡാമിൽ അപകടത്തിൽ പെട്ട വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പൂർണ്ണേഷിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോയമ്പത്തൂർ കാമരാജ് നദർ ഷൺമുഖന്റെ മകനാണ് പൂർണേഷ്. ഇനി രണ്ടുപേരെ കണ്ടെത്താനുണ്ട്.കോയമ്പത്തൂർ സുന്ദരാപുരം സ്വദേശികളായ സഞ്ജയ് , ആന്റോ ജോസഫ് എന്നീ വിദ്യാർത്ഥികളെയാണ് ഇനി കണ്ടെത്താൻ ഉള്ളത്. ഇന്നലെ പകൽ ഒന്നരയോടെയാണ് അഞ്ചം​ഗ...

ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ യുവതികളിൽ രണ്ടുപേരെ കോഴിക്കോട് കണ്ടെത്തി

കൊച്ചി:എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ മൂന്ന് യുവതികളിൽ രണ്ടുപേരെ കോഴിക്കോട് നിന്നും പൊലീസ് കണ്ടെത്തി. ഇവരെ മെഡിക്കൽ കോളേജ് വനിതാ സെല്ലിലേക്ക് മാറ്റിയെന്ന് പൊലീസ് അറിയിച്ചു.കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍പ്പെട്ട് മഹിളാമന്ദിരത്തിലെത്തിയ കല്‍ക്കത്ത സ്വദേശിയും സംരക്ഷിക്കാൻ ആളില്ലാത്തതിനാല്‍ സാമൂഹ്യനിതീവകുപ്പ് മഹിളാമന്ദിരത്തിലെത്തിച്ച എറണാകുളം...

പാലക്കാട്ട് രണ്ട് കുട്ടികൾക്കു മിസ്ക്; ജാഗ്രത

പാലക്കാട് ∙കൊവിഡുമായി ബന്ധപ്പെട്ടു കുട്ടികളിൽ ഉണ്ടാകുന്ന രേ‍ാഗാവസ്ഥയായ മിസ്കിന്റെ (എംഐഎസ്‌സി– മൾട്ടി സിസ്റ്റം ഇൻഫ്‌ലമേറ്ററി സിൻഡ്രം) ലക്ഷണങ്ങളേ‍ാടെ രണ്ടുപേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു. ആരേ‍ാഗ്യസ്ഥിതി മേ‍ാശമായതിനെത്തുടർന്ന് ഒരാളെ തൃശൂർ മെഡിക്കൽ കേ‍ാളജിലേക്കു മാറ്റി.പട്ടാമ്പിയിൽ നിന്നുള്ള എട്ടു വയസ്സുകാരിയെയും കടമ്പഴിപ്പുറത്തു നിന്നുള്ള 11 വയസ്സുകാരനെയുമാണു ശക്തമായ മിസ്ക് ലക്ഷണങ്ങളേ‍ാടെ ആശുപത്രിയിൽ...

കാലടി സ‍ർവകലാശാലയിൽ നിന്നും കാണാതായ ഉത്തരപേപ്പറുകൾ കണ്ടെത്തി

കാലടി:ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഉത്തരക്കടലാസുകൾ കാണാതായതു സംബന്ധിച്ചു വിവാദം പുകയുന്നതിനിടെ അവ കണ്ടുകിട്ടി. സർവകലാശാല മുഖ്യ കേന്ദ്രത്തിലെ പരീക്ഷാ വിഭാഗം ഡപ്യൂട്ടി റജിസ്ട്രാറുടെ ഓഫിസിനു സമീപമുള്ള കാബിനിലെ അലമാരയിൽ നിന്നാണ് ഇവ കിട്ടിയത്. എംഎ സംസ്കൃത സാഹിത്യ ബിരുദാനന്തര ബിരുദ പരീക്ഷയുടെ 62 വിദ്യാർത്ഥികളുടെ 276...

രാജ്യത്ത് കൊവിഡിന്‍റെ പുതിയ വകഭേദം

ന്യൂഡല്‍ഹി:ഇന്ത്യയിൽ കൊറോണ വൈറസിന്‍റെ കൊവിഡ് വകഭേദം കൂടി കണ്ടെത്തി. B.1.1.28.2 എന്ന വകഭേദമാണ് കണ്ടത്. വിദേശത്ത് നിന്ന്‌ എത്തിയവരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. കടുത്ത ലക്ഷണങ്ങൾക്ക് ഇടയാക്കാവുന്നതാണ് പുതിയ വകഭേദം. അതേസമയം രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകൾ ഒരു ലക്ഷത്തിന് താഴെയെത്തി.രാജ്യത്തെ പുതുക്കിയ വാക്സീൻ മാർഗ്ഗനിർദ്ദേശം ഈയാഴ്ച...

കാനഡയിലെ സ്‌കൂളില്‍ ഗോത്രവിഭാഗക്കാരായ 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

ഒട്ടാവ:കാനഡയിലെ ഒരു മുന്‍ റെഡിഡന്‍സ് സ്‌കൂളില്‍ നിന്നും 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ബ്രിട്ടീഷ് കൊളംബിയയില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് താമസിച്ചു പഠിക്കാനായി നടത്തിയിരുന്ന കംപൂല ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.വിദഗ്ധര്‍ നടത്തിയ അന്വേഷണത്തിലാണ് 1978ല്‍ അടച്ച ഈ സ്‌കൂളിന്റെ പരിസരങ്ങളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് ടെക്എംപസ് ട്വേ...