Fri. Aug 8th, 2025 8:08:21 AM
കരുനാഗപ്പള്ളി:

കരുനാഗപ്പള്ളി ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ അമ്മമരം നന്മമരം ഫലവൃക്ഷ വ്യാപന പദ്ധതി തിരുവനന്തപുരം ജില്ലയിലേക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ ഭാര്യ ആര്‍ പാര്‍വതിദേവി ഫലവൃക്ഷത്തൈ നട്ടാണ്‌ ഉദ്‌ഘാടനം നിർവഹിച്ചത്‌.

വീടുകളിൽ അമ്മമാരെക്കൊണ്ട് ഫലവൃക്ഷം നടുകയും അമ്മ നട്ട ഫലവൃക്ഷത്തൈ അമ്മയെപ്പോലെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന സന്ദേശം നൽകുന്നതാണ് അമ്മ മരം പദ്ധതി. സ്‌കൂൾ മനേജ്മെന്റ്‌ കമ്മിറ്റി ചെയർമാൻ ബി എസ് രഞ്ജിത്, പദ്ധതി കോ-ഓർഡിനേറ്റർ സോപാനം ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.