24 C
Kochi
Tuesday, October 26, 2021
Home Tags Kollam

Tag: Kollam

കൊല്ലം ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങൾ ശേഖരിച്ചത്‌ 141 ടൺ പ്ലാസ്റ്റിക് മാലിന്യം

കൊല്ലം:ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങൾ ശേഖരിച്ചത്‌ 141 ടൺ പുനരുപയോഗ്യമായ പ്ലാസ്റ്റിക് മാലിന്യം. ഇവ കയറ്റിയയച്ചതിലൂടെ 10.57 ലക്ഷം രൂപ ഹരിതകർമസേനകൾക്ക്‌ ലഭിച്ചു. ക്ലീൻ കേരള കമ്പനിക്കാണ്‌ പ്ലാസ്റ്റിക്‌ നൽകിയത്‌.2021 ജനുവരി മുതൽ ആഗസ്ത്‌ വരെ ശേഖരിച്ച മാലിന്യം ഗുജറാത്ത്‌, കർണാടക സംസ്ഥാനങ്ങളിലേക്ക്‌ കമ്പനി കയറ്റിയയച്ചു. സാധാരണഗതിയിൽ...

ദുരന്തം വഴിമാറിയത് പട്രോളിങ് സംഘത്തിൻ്റെ ജാഗ്രതയിൽ

തെന്മല:കൊല്ലം – ചെങ്കോട്ട റെയിൽ പാതയിൽ ഇടമൺ ഐഷാപാലത്തിന് സമീപം കുന്നിടിഞ്ഞിറങ്ങിയെങ്കിലും ദുരന്തം വഴിമാറിയത് പട്രോളിങ് സംഘത്തിന്റെ ജാഗ്രതയിൽ. പാലരുവി എക്സ്പ്രസ് വരുന്നതിന് തൊട്ടു മുൻപ് ട്രാക്കിലെ പട്രോളിങ് സംഘം ട്രെയിൻ നിർത്തിച്ചതിനാൽ അപകടമൊഴിവായി.ഇന്നലെ പുലർച്ചെ 12.45 ആയിരുന്നു സംഭവം. ഒറ്റക്കല്ലിൽ നിന്ന് ഉറുകുന്ന് സൂപ്പർ...

താലൂക്കാശുപത്രിയിൽ പുതിയ പദ്ധതികൾക്ക്‌ തുടക്കം

പുനലൂർ:താലൂക്കാശുപത്രിയിൽ പുതിയതായി പ്രവർത്തനം ആരംഭിക്കുന്ന വിവിധ രോഗീ-സൗഹൃദ പദ്ധതികൾ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്തു. പി എസ് സുപാൽ എംഎൽഎ അധ്യക്ഷനായി. പുതിയതായി പണികഴിപ്പിച്ച റീജ്യണൽ ചൈൽഡ് ഡെവലപ്മെന്റ് സെന്റർ, ബുദ്ധി പരിശോധന, ശൈശവ മാനസികരോഗസാധ്യത നിർണയം, ന്യൂറോ സൈക്കോളജിക്കൽ ടെസ്റ്റ്, ഓട്ടിസം പഠനവൈകല്യ നിർണയം...

പാഴ്‌സൽ സർവീസ് കേന്ദ്രങ്ങളിൽ എക്സൈസ് റെയ്ഡ്

കൊല്ലം:പാഴ്‌സൽ സർവീസ് കേന്ദ്രങ്ങൾ, ഓൺലൈൻ ഭക്ഷ്യവിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ എക്‌സൈസ് പരിശോധന. മദ്യം, മയക്കുമരുന്ന് തുടങ്ങിയ വസ്തുക്കൾ കടത്താൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമീഷണർ വി റോബർട്ടിന്റെ നേതൃത്വത്തിൽ കൊല്ലം നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്‌. പകൽ 10.30ന് ആരംഭിച്ച പരിശോധന...

പൊലീസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

കൊ​ല്ലം:ക​മീ​ഷ​ൻ നേ​രി​ട്ട് ന​ൽ​കി​യ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​ൽ കു​ണ്ട​റ പൊ​ലീ​സ് കാ​ണി​ച്ച ജാ​ഗ്ര​ത​ക്കു​റ​വി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്കാ​ണ് ക​മീ​ഷ​ൻ അം​ഗം വി കെ ബീ​നാ​കു​മാ​രി ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.വീ​ട് നി​ർ​മാ​ണ​ത്തി​ന് 2.95 ല​ക്ഷം രൂ​പ​യു​ടെ ക​രാ​ർ...

ഇരുന്നൂറ് ഹരിത ഭവനങ്ങളുടെ നിർമാണം പൂർത്തിയായി

കൊല്ലം:ആയൂർ മഞ്ഞപ്പാറ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ 2020 ജനുവരി ഒന്നിന് തുടങ്ങിയ ഇരുന്നൂറ് ഹരിത ഭവനങ്ങളുടെ നിർമാണം പൂർത്തിയായി. പ്രദേശവാസികളിൽ ആരോഗ്യവും ശുചിത്വവും പരിസ്ഥിതി സംരക്ഷണവും സാമ്പത്തിക സ്വയംപര്യാപ്തതയും കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിത ഭവന പദ്ധതി വിഭാവനം ചെയ്തത്.പദ്ധതി പൂർത്തീകരണ പ്രഖ്യാപനം ജില്ല അസി കലക്ടർ...

അഷ്ടമുടിക്കായലിൽ ശുചീകരണ യജ്ഞം

കൊല്ലം:അഷ്ടമുടിക്കായൽ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായ ശുചീകരണ യജ്ഞത്തിനു ​ഗാന്ധിജയന്തി ദിനത്തിൽ ജനകീയ തുടക്കം. 15 ടണ്ണിലേറെ മാലിന്യമാണ് നീക്കിയത്. ലിങ്ക് റോഡ് പരിസരം, ആശ്രാമം പരിസരം, അഡ്വൈഞ്ചർ പാർക്ക് തുടങ്ങി കോർപറേഷൻ പരിധിയിലെ 16 കായൽത്തീരങ്ങളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്.വള്ളങ്ങളിൽ മീൻപിടിത്ത–കക്കാവാരൽ തൊഴിലാളികൾ കായലിന്റെ അടിത്തട്ടിലടിഞ്ഞികൂടിയ...

സിപിഎം നേതാവിനെ നിറത്തിൻ്റെ പേരിൽ പരിഹസിച്ചെന്ന് പരാതി

തെൻമല:കൊല്ലം തെൻമലയിൽ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ സിപിഎം നേതാവിനെ ഇൻസ്പെക്ടർ നിറത്തിന്റെ പേരിൽ പരിഹസിച്ചെന്ന് പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് ഏരിയ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ സി പി എം പ്രവർത്തകർ സ്റ്റേഷൻ ഉപരോധിച്ചു. നിറത്തിന്റെ പേരിൽ പരിഹസിച്ചിട്ടില്ലെന്നാണ് എസ്എച്ച്ഒയുടെ വിശദീകരണം.ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഈ പരാതിയെ...

ഒടിഞ്ഞ വൈദ്യുത പോസ്റ്റ് മാറ്റാതെ കെഎസ്ഇബി

ഐവർകാല:അറ്റകുറ്റപ്പണിക്കിടെ ഒടിഞ്ഞ വൈദ്യുത പോസ്റ്റ് മാറ്റാതെ കെഎസ്ഇബി. രണ്ടാഴ്ച മുൻപ് വൈദ്യുതി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ അറ്റകുറ്റപ്പണിക്കിടെയാണ് ഐവർകാല ക്ഷീരോൽപാദക സഹകരണ സംഘത്തിനു സമീപത്തെ പോസ്റ്റിന്റെ മുകൾ ഭാഗം ഒടിഞ്ഞത്. പത്തിലേറെ ട്രാൻസ്ഫോമറുകളുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രധാന 11 കെവി ലൈനാണ് പോസ്റ്റിലൂടെ കടന്നു പോകുന്നത്.സമീപത്തെ വസ്തുവിൽ നിന്ന്...

സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ ഇനി പുസ്‌തകങ്ങൾ കൂട്ട്

കൊല്ലം:ആശുപത്രിയിൽ എത്തുന്ന അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും ഒപ്പമുള്ളവർക്കും ഇനി പുസ്‌തകങ്ങൾ കൂട്ടാകും. സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ ജില്ലാപഞ്ചായത്ത്‌ രണ്ടുലക്ഷം ചെലവിട്ട്‌ ഒരുക്കിയ ഗ്രന്ഥശാല എഴുത്തുകാരി കെ ആര്‍ മീര ഉദ്ഘാടനംചെയ്‌തു.പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ദിനപത്രങ്ങളും ഇവിടെയുണ്ട്. ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുമ്പ് തിരികെ നല്‍കണം എന്ന വ്യവസ്ഥയിലാണ് പുസ്തകങ്ങള്‍ നല്‍കുക....