25 C
Kochi
Monday, October 18, 2021
Home Tags Thiruvananathapuram

Tag: Thiruvananathapuram

നിര്‍മലി​ൻെറ വസ്തുവകകള്‍ ലേലം ചെയ്തു

വെള്ളറട:2017ല്‍ 15,000ത്തോളം പേരില്‍നിന്ന്​ 600 കോടിയോളം രൂപ തട്ടിയ . സാമ്പത്തിക തട്ടിപ്പിനെ തുടർന്ന്​ നിർമലും ഭാര്യയുമടക്കം സ്ഥാപനം പൂട്ടി മുങ്ങിയ സംഭവം കോളിളക്കമുണ്ടാക്കിയിരുന്നു. മാസങ്ങൾക്കുശേഷം നിര്‍മലിനെയും കൂട്ടാളികളെയും തമിഴ്‌നാട് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അറസ്​റ്റ്​ ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു.തുടര്‍ന്ന് നിര്‍മലി​ൻെറ വസ്തുവകകള്‍ കണ്ടുകെട്ടി കോടതിയില്‍ സമര്‍പ്പിച്ചു....

റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന 19 കാറുകൾ തകർത്തു

തിരുവനന്തപുരം:തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന 19 കാറുകൾ തകർത്തു. മോഷണത്തിനായി കാറിന്റെ ഗ്ലാസുകളാണ് കല്ലുപയോഗിച്ച് തകർത്തത്. കേസിലെ പ്രതി തിരുമല ആറാമട സ്വദേശി ഏബ്രഹാം വി ജോഷ്വ (19) യെ റെയിൽവേ പൊലീസ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു.ഇയാൾ ലഹരി ഉപയോഗിക്കാറുണ്ടെന്ന് മൊഴി...

കെഎസ്ആർടിസി ഷോപ്പിങ് കോംപ്ലക്​സ്​ തകർച്ചയുടെ വക്കിൽ

കാട്ടാക്കട (തിരുവനന്തപുരം):കെ എസ്ആ ര്‍ ടി സി കാട്ടാക്കട ഷോപ്പിങ് കോംപ്ലക്​സ്​ പത്ത് വര്‍ഷം തികയും മുമ്പ്​ തന്നെ തകര്‍ച്ച നേരിട്ടുതുടങ്ങി. മൂന്ന് നിലകളിലായി നിര്‍മിച്ച കെട്ടിടത്തിന്‍റെ പ്രധാന ചുമര്‍ ഉള്‍പ്പെടെ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്​.കെട്ടിടത്തിന് ബലക്ഷയം ഉള്ളതായി കാണിച്ച്​ പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. നിർമാണത്തിലെ ക്രമക്കേടും അറ്റകുറ്റപ്പണികളും...

പ്രതികളെ അറസ്​റ്റ്​ ചെയ്യാതെ പൊലീസ്

തിരുവനന്തപുരം:കോര്‍പറേഷനിലെ നികുതിവെട്ടിപ്പ് സ്ഥിരീകരിച്ച് പൊലീസ്. നേമം സോണില്‍ മാത്രം ഇരുപത്തിയഞ്ച് ദിവസത്തെ പണം തട്ടിയെടുത്തെന്ന് ബാങ്ക് രേഖകള്‍ പരിശോധിച്ചുള്ള അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ ജാമ്യമില്ലാക്കുറ്റം തെളിഞ്ഞിട്ടും പ്രതികളെ അറസ്​റ്റ്​ ചെയ്യാനുള്ള നടപടികളില്ല.തട്ടിപ്പില്‍ കൂടുതല്‍ പേരുടെ പങ്കുണ്ടോയെന്നതിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടില്ല. മൂന്ന് സോണല്‍ ഓഫിസുകളിലായി നടന്ന നികുതിവെട്ടിപ്പില്‍ നേമം,...

ഉദ്ഘാടനത്തിനൊരുങ്ങി സമുദ്രാപാർക്ക്

കോവളം:തലസ്ഥാനത്തെ സായാഹ്നങ്ങൾ മനോഹരമാക്കാൻ അണിഞ്ഞൊരുങ്ങി സമുദ്രാ പാർക്ക്. ആകർഷകമായ ചുമർ ചിത്രങ്ങൾ, കൽമണ്ഡപങ്ങൾ, ജലധാര, കുട്ടികളുടെ പാർക്ക് എന്നിവയൊരുക്കി ഉദ്ഘാടനത്തിനൊരുങ്ങുകയാണ് പാർക്ക്. കരിങ്കല്ലി‍ൽ ഒരുക്കിയ ചുറ്റുമതിലാണ് പ്രധാന ആകർഷണം.ചുമരുകളിൽ കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങൾ കാണാം. കഫറ്റേരിയയും ഉണ്ട്. കെടിഡിസിക്കാണ് പാർക്കിന്റെ പരിപാലന ചുമതല. ഊരാളുങ്കൽ കോ–ഓപ്പറേറ്റീവ്...

യുവമോർച്ച പ്രവർത്തകർക്കും കണക്ക് തെറ്റി

തിരുവനന്തപുരം:സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതീകാത്മകമായി മന്ത്രി വി ശിവൻകുട്ടിയെ സംസ്ഥാനങ്ങളുടെ എണ്ണം പഠിപ്പിക്കാൻ എത്തിയ യുവമോർച്ച പ്രവർത്തകർക്കും കണക്ക് തെറ്റി. സ്കൂൾ തുറക്കൽ മാർഗരേഖ പുറത്തിറക്കിയ പത്രസമ്മേളനത്തിനിടെ മന്ത്രി വി ശിവൻകുട്ടി ഇന്ത്യയിലെ 35 സംസ്ഥാനങ്ങൾ എന്ന് തെറ്റായി പറഞ്ഞതിൽ പ്രതിഷേധിച്ചും മന്ത്രിയെ തിരുത്താനുമായിട്ടായിരുന്നു യുവമോർച്ച പ്രതിഷേധിച്ചത്.മന്ത്രിക്ക്...

കോർപറേഷൻ കൗൺസിൽ ബഹളത്തിൽ കലാശിച്ചു

തിരുവനന്തപുരം:കോർപറേഷൻ്റെ ആസ്തി വികസനവും റവന്യൂ വരുമാനവും ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത കൗൺസിലും ബഹളത്തിൽ കലാശിച്ചു. കാര്യമായ ചർച്ചകളില്ലാതെ വാക്കുതർക്കങ്ങളിലും ആരോപണങ്ങളിലും ഭരണ-പ്രതിപക്ഷ കക്ഷികൾ ഊന്നൽ നൽകിയപ്പോൾ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് ഇന്നലെയും കൗൺസിലിൽ കാര്യമായ സ്ഥാനമുണ്ടായിരുന്നില്ല.കൗൺസിൽ ആരംഭിച്ചപ്പോൾ കോർപറേഷനിലെ കെട്ടിട നികുതി തട്ടിപ്പ് റവന്യൂ വരുമാനത്തിലുൾപ്പെടുന്ന...

ആറ്റിങ്ങലിലെ വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം

തിരുവനന്തപുരം:തിരുവനന്തപുരത്തെ ആറ്റിങ്ങലിലെ വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം. പൊലീസ് സ്റ്റേഷന് സമീപത്തെ പാത്രങ്ങൾ വിൽക്കുന്ന കടയിലാണ് തീപിടുത്തം ഉണ്ടായത്. പുലർച്ചയോടെ പൊടുന്നനെ തീ ആളിപ്പടരുകയായിരുന്നു.ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് കരുതുന്നത്. കട ഏതാണ്ട് പൂർണ്ണമായിത്തന്നെ കത്തിനശിച്ചു. ആളുകൾക്ക് പരിക്കേറ്റതായി റിപ്പോ‍ർട്ടില്ല.ഫയർഫോഴ്സിൻ്റെ ആറ് യൂണിറ്റ് എത്തി തീ അണക്കാൻ...

“പാഠം ഒന്ന് പാടത്തേക്ക്” പ്രവർത്തനവുമായി മടവൂർ ഗവ എൽപിഎസ്

കിളിമാനൂർ:അന്യമാകുന്ന കാർഷിക സംസ്കൃതിക്ക് കുഞ്ഞുകരങ്ങളിലൂടെ, പ്രത്യാശയുടെ പുതിയ വെളിച്ചം പകർന്നു നൽകുകയാണ് മടവൂർ ഗവ എൽപിഎസിലെ "പാഠം ഒന്ന് പാടത്തേക്ക്' കാർഷിക പ്രവർത്തനം. കാർഷിക സംസ്കൃതിയെ അറിയുന്ന, മണ്ണിനെയും മനുഷ്യനെയും സ്നേഹിക്കാൻ കഴിയുന്ന, ഭക്ഷ്യസുരക്ഷയുടെ ആദ്യപാഠങ്ങളാണ് പുതുതലമുറയ്ക്ക് പകർന്നുനൽകുന്നത്.പിന്നിട്ട വർഷങ്ങളിലെ അനുഭവ മ്പത്തുമായി സമൂഹത്തിനായി പുതിയ പാഠം...

രോ​ഗി​ക​ളാ​യ വൃ​ദ്ധ​ദ​മ്പ​തി​ക​ൾ ജ​പ്തി ഭീ​ഷ​ണി​യി​ൽ

ക​ല്ല​മ്പ​ലം:ഭൂ​പ​ണ​യ ബാ​ങ്കി​ൽ കി​ട​പ്പാ​ടം പ​ണ​യ​പ്പെ​ടു​ത്തി ചി​കി​ത്സ തേ​ടി​യ രോ​ഗി​ക​ളാ​യ വൃ​ദ്ധ​ദ​മ്പ​തി​ക​ൾ ജ​പ്തി ഭീ​ഷ​ണി​യി​ൽ. ക​ര​വാ​രം പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ ആ​ണ്ടി​ക്കോ​ണം വ​ട്ട​ക്കൈ​ത എ​സ് എ​സ് ഹൗ​സി​ൽ അ​ബ്​​ദു​ൽ റ​ഷീ​ദ് (70), ഭാ​ര്യ അ​നീ​സാ​ബീ​വി (57) എ​ന്നി​വ​രാ​ണ് ക​ട​ക്കെ​ണി​യി​ലാ​യ​ത്.അ​ബ്​​ദു​ൽ റ​ഷീ​ദ് ഒ​ന്ന​ര​വ​ർ​ഷ​മാ​യി ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​ണ്. പ്ര​മേ​ഹം, അ​ൾ​സ​ർ,...