Mon. Dec 23rd, 2024

ആലപ്പുഴ ∙

കൊവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർദ്ധന. ജില്ലയിൽ ഇന്നലെ 1,270 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 933 പേർക്കായിരുന്നു.

സ്ഥിരീകരണ നിരക്കും ഉയർ‍ന്നിട്ടുണ്ട്. 21.14 ശതമാനമാണ് ഇന്നലത്തെ ടിപിആർ. ജില്ലയിലാകെ 10187 പേർ ചികിത്സയിലുണ്ട്. 1,414 പേർ മുക്തരായി. 6,007 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.

ഇതുവരെ  20,82,421 ഡോസ് വാക്സീൻ വിതരണം ചെയ്തു. 31 കേന്ദ്രങ്ങളിൽ മാത്രമേ ഇന്നലെ വിതരണമുണ്ടായിരുന്നുള്ളൂ.