25.5 C
Kochi
Saturday, October 16, 2021
Home Tags #Covid

Tag: #Covid

ഒരാഴ്ചക്കിടെ ഒരു കുടുംബത്തിലെ മൂന്നുപേർ കോവിഡ് ബാധിച്ച് മരി‌ച്ചു

കൊടകര:ഒരാഴ്ചക്കിടെ കോവിഡ് കവർന്നത് ഒരു കുടുംബത്തിലെ മൂന്നുപേരെ. ആളൂർ നമ്പികുന്ന് പൊറത്തുംകാരൻ വീട്ടിലാണ് ഈ ദുരന്തം. ഗൃഹനാഥൻ പരമേശ്വരൻ (66), ഭാര്യ ഗൗരി (60), മകൻ പ്രവീൺ കുമാർ (37) എന്നിവരാണ്‌ ആറ്​ ദിവസങ്ങൾക്കിടെ കോവിഡ്​ ബാധിച്ച് മരിച്ചത്.തൃശൂർ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പരമേശ്വരനും ഗൗരിയും.19നാണ്...

കൊവിഡിലും വിജയക്കുതിപ്പുമായി തിരുവണ്ണൂരിലെ കോട്ടൺമിൽ

കോഴിക്കോട്‌:ആഭ്യന്തര വിപണിയിലെ ആവശ്യം വർദ്ധിച്ചതോടെ തിരുവണ്ണൂർ കോട്ടൺ മില്ലിന്‌ കൊവിഡിലും വിജയക്കുതിപ്പ്‌. മാസങ്ങൾ പിന്നിടുന്തോറും മാസവിറ്റുവരവും പ്രവർത്തന ലാഭവും ഇരട്ടിച്ച്‌ അഭിമാന നേട്ടം നെയ്യുകയാണ്‌ ഈ പൊതുമേഖലാ സ്ഥാപനം. കഴിഞ്ഞ വർഷമവസാനം 2.6 കോടി രൂപ ആയിരുന്ന മാസ വിറ്റുവരവ്‌ എട്ട്‌ മാസത്തിനകം നാല്‌ കോടിവരെ ആയി...

ആലപ്പുഴയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിലും ടിപിആറിലും വർദ്ധന

ആലപ്പുഴ ∙കൊവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർദ്ധന. ജില്ലയിൽ ഇന്നലെ 1,270 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 933 പേർക്കായിരുന്നു.സ്ഥിരീകരണ നിരക്കും ഉയർ‍ന്നിട്ടുണ്ട്. 21.14 ശതമാനമാണ് ഇന്നലത്തെ ടിപിആർ. ജില്ലയിലാകെ 10187 പേർ ചികിത്സയിലുണ്ട്. 1,414 പേർ മുക്തരായി. 6,007 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.ഇതുവരെ  20,82,421 ഡോസ്...

ജീവനക്കാർക്ക് കൊവിഡ്: ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് വീണ്ടും അടച്ചു

ആലുവ∙ജീവനക്കാർക്കു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് വീണ്ടും അടച്ചതോടെ തപാൽ ജീവനക്കാർ ആശങ്കയിൽ. കൊവിഡ് തുടങ്ങിയ ശേഷം അഞ്ചാമത്തെ തവണയാണു ഹെഡ് പോസ്റ്റ് ഓഫിസ് അടയ്ക്കുന്നത്. 48 മണിക്കൂർ ഓഫിസ് അടച്ചിട്ടു പരിസരം അണുമുക്തമാക്കി വീണ്ടും തുറക്കുകയാണു പതിവ്.ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഉൾപ്പെടുന്ന തപാൽ...

സ്വകാര്യ നഴ്സിങ് കോളജിലെ 17 വിദ്യാർത്ഥികൾക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

കോയമ്പത്തൂർ∙ദിവസങ്ങൾക്കു മുൻപ് 46 വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ച ശരവണംപട്ടിയിലെ സ്വകാര്യ നഴ്സിങ് കോളജിൽ 17 വിദ്യാർത്ഥികൾക്കു കൂടി  വൈറസ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് ബാധിതരായ വിദ്യാർത്ഥികൾക്ക് തുടർ പരിശോധന ആവശ്യമായതിനാൽ അവരെ ക്യാംപസിന് പുറത്തു പോകാൻ അനുവദിക്കരുതെന്ന് അധിക‍ൃതർ കോളജ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു.740 വിദ്യാർത്ഥികൾ ഹോസ്റ്റലിൽ...

കൊവിഡ് ബാധിച്ച് മരിച്ച വേങ്ങൂർ സ്വദേശിയുടെ മൃതദേഹത്തിൽ പുഴുവരിച്ചു; പരാതിയുമായി കുടുംബം

എറണാകുളം:കൊവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹത്തിൽ പുഴുവരിച്ചുവെന്ന പരാതിയുമായി കുടുംബം. എറണാകുളം വേങ്ങൂർ സ്വദേശി കുഞ്ഞുമോന്റെ മൃതദേഹത്തിലാണ് പുഴുവരിച്ചത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇക്കഴിഞ്ഞ ആഗസ്റ്റ്29നാണ് കുഞ്ഞുമോനെ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർ ചികിത്സക്കായി അമ്പലമുകള്‍...

കൊവിഡ് : ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, 2 പേർ അറസ്റ്റിൽ

മൂവാറ്റുപുഴ∙സെക്ടർ മജിസ്ട്രേട്ടിനെതിരെ ഭീഷണിപ്പെടുത്തിയെന്നും വനിതാ പൊലീസ് ഉദ്യോഗസ്ഥയോടു മോശമായി പെരുമാറുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മേക്കടമ്പ് ശ്രീകൃഷ്ണ വിലാസം വീട്ടിൽ സന്തോഷ്‌ കുമാർ (56), മേക്കടമ്പ് മൂത്തേടത്ത് വീട്ടിൽ എൽദോ (48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.മേക്കടമ്പിൽ മാസ്ക് ധരിക്കാതെ...

കൊവിഡ് രോഗി മരിച്ചെന്ന് അറിയിപ്പ്, മൃതദേഹം ഏറ്റുവാങ്ങാനെത്തിയപ്പോൾ ‘മരിച്ചയാൾ’ ജീവനോടെ

ആലപ്പുഴ:ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിൽ വീണ്ടും ഗുരുതര വീഴ്ച. ജീവിച്ചിരിക്കുന്ന കൊവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ച് ആശുപത്രി അധികൃതർ. ഇന്നലെ രാത്രിയാണ്  ചികിത്സയിലിരിക്കുന്ന കൊവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കൾക്ക് മെഡിക്കൽ കോളേജിൽ നിന്ന് അറിയിപ്പ് ലഭിച്ചത്.കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കായംകുളം പള്ളിക്കൽ സ്വദേശി...

മാ​ളയിലെ കെഎ​സ്ആ​ർടിസി ഡി​പ്പോ​യി​ൽ 24 ജീവനക്കാർക്ക് കൊവി​ഡ്

മാ​ള:കെഎ​സ്ആ​ർടിസി മാ​ള ഡി​പ്പോ​യി​ൽ 24 ജീ​വ​ന​ക്കാ​ർ​ക്ക് കൊവി​ഡ് ബാ​ധി​ച്ചു. ഇ​തോ​ടെ ഡി​പ്പോ പ്ര​വ​ർ​ത്ത​നം മ​ന്ദ​ഗ​തി​യി​ലാ​യി. സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ഇ​ത്ര​യ​ധി​കം പേ​ർ ഒ​രേ​സ​മ​യം പോ​സി​റ്റി​വാ​യ​തെ​ന്ന് പ​റ​യു​ന്നു. മ​റ്റു ചി​ല ജീ​വ​ന​ക്കാ​ർ​ക്കും ല​ക്ഷ​ണ​ങ്ങ​ളു​ള്ള​താ​യി സൂ​ച​ന​യു​ണ്ട്.

ആലപ്പുഴ മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയുടെ മൃതദേഹം മാറി നൽകി

ആലപ്പുഴ:ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച കൊവിഡ് രോഗിയുടെ മൃതദേഹം മാറി നൽകി. കായംകുളം സ്വദേശിയുടെ മൃതദേഹമാണ് മാറി നൽകിയത്. കൊവിഡ് ഐസിയുവിൽ ചികിത്സയിലായിരുന്ന ചേർത്തല സ്വദേശി കുമാരനും കൊവിഡ് വാർഡിൽ ചികിത്സയിലായിരുന്ന കായംകുളം കൃഷ്ണപുരം സ്വദേശി രമണനും ഇന്ന് വൈകിട്ടോടെ മരണപ്പെട്ടിരുന്നു.നടപടികൾ പൂർത്തിയാക്കി രണ്ട് പേരുടേയും...