28 C
Kochi
Friday, July 23, 2021
Home Tags Alapuzha

Tag: Alapuzha

കുളമ്പുരോഗം: ബുധനൂർ സന്ദർശിച്ച്‌ മൃഗസംരക്ഷണ ഉദ്യോഗസ്ഥർ

ബുധനൂർ:പശുക്കൾക്കു കുളമ്പു രോഗബാധയുണ്ടായ സ്ഥലങ്ങളിൽ ജില്ലാ വെറ്ററിനറി ഓഫിസർ എസ്ജെ ലേഖ, ഡപ്യൂട്ടി വെറ്ററിനറി ഓഫിസർ ഡോ കൃഷ്ണകിഷോർ എന്നിവരടങ്ങുന്ന സംഘത്തിന്റെ സന്ദർശനം. അടിയന്തരമായി മരുന്നുകൾ ലഭ്യമാക്കാൻ ബുധനൂർ വെറ്ററിനറി ഓഫിസറോട് നിർദേശിച്ചു. ബുധനൂർ കടമ്പൂർ മാലിത്തറയിൽ ശ്രീനിവാസൻ, കടമ്പൂർ കൊപ്പാറയിൽ രമണിക്കുട്ടിയമ്മ എന്നിവരുടെ പശുക്കൾക്കാണ് രോഗബാധ...

കരിമണൽ ഖനനം: പ്രതിഷേധം പൊലീസ് തടഞ്ഞു; സംഘർഷം

അമ്പലപ്പുഴ:തോട്ടപ്പള്ളി പൊഴിമുഖത്തു തുടരുന്ന കരിമണൽ ഖനനത്തിനെതിരെ കരിമണൽ ഖനനവിരുദ്ധ സമിതിയും ധീവരസഭ പല്ലന 68ാം നമ്പര്‍ കരയോഗവും ചേര്‍ന്നു നടത്തിയ ‘പ്രതിഷേധ പൊങ്കാല’ തടയാനെത്തിയ പൊലീസും പ്രവര്‍ത്തകരും തമ്മിലുണ്ടായ ഉന്തും തള്ളും സംഘര്‍ഷത്തില്‍ കലാശിച്ചു.പൊങ്കാലക്കലങ്ങളുമായി സ്ത്രീകള്‍‍ അടക്കമുള്ള പ്രവര്‍ത്തകര്‍ പ്രകടനമായി തീരത്തെത്തിയപ്പോഴാണ് സംഘര്‍ഷം...

ജില്ലാ ആശുപത്രിയിൽ ഓക്സിജൻ സംവിധാനമുള്ള കിടക്കകൾ ഒരുങ്ങുന്നു

മാവേലിക്കര:ജില്ലാ ആശുപത്രിയിൽ ഓക്സിജൻ സംവിധാനമുള്ള കിടക്കകൾ ഒരുക്കുന്നതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. പരീക്ഷണാർഥം പൈപ്പുകളിലൂടെ ഓക്സിജൻ പ്രവഹിപ്പിച്ചു തുടങ്ങി. ഒരേസമയം പരമാവധി 88 രോഗികളെ പ്രവേശിപ്പിക്കാൻ കഴിയുന്ന വിധം സർജറി ബ്ലോക്കിലെ ബഹുനില മന്ദിരം, മെഡിക്കൽ വാർഡ് എന്നിവിടങ്ങളിലാണ് വാർഡുകൾ ക്രമീകരിക്കുന്നത്.ഇതിൽ തീവ്രപരിചരണ കിടക്കകളും...

പാലങ്ങളുടെ പുനർനിർമ്മാണം; സർവീസ് പുനഃക്രമീകരിക്കും

കുട്ടനാട്:കുട്ടനാട്ടിലേക്കുള്ള ചരക്കുവാഹനങ്ങൾ ഇന്നുമുതൽ അമ്പലപ്പുഴ–തിരുവല്ല റോഡിലൂടെ നീരേറ്റുപുറം, എടത്വ ഭാഗത്തെത്തി, കുട്ടനാട്ടിലൂടെ കടന്നുപോകുന്ന റോഡുകളിലൂടെ കിടങ്ങറ, മാമ്പുഴക്കരി, രാമങ്കരി, മങ്കൊമ്പ്, പൂപ്പള്ളി ഭാഗങ്ങളിൽ എത്തിച്ചേരാൻ സൗകര്യമൊരുക്കും. കെഎസ്ആർടിസി ബസുകൾ മുടക്കമില്ലാതെ എസി റോഡിലൂടെ സർവീസ് നടത്തും.ചെറുപാലങ്ങൾ പൊളിച്ചു മാറ്റുമ്പോൾ പാലത്തിന്റെ ഇരുവശങ്ങളിലും ബസുകൾ എത്തുംവിധം സർവീസുകൾ...

ഒളിമ്പിക്സ്​​ ആരവങ്ങൾക്ക്​ ആവേശം പകർന്ന്​ ‘പറക്കും ചാക്കോ’യെത്തി

ആലപ്പുഴ:ഒളിമ്പിക്‌സ്‌ ആരവങ്ങൾക്ക്‌ ആവേശമേകി മുൻ ഇന്ത്യൻ ഗോളി കെ ടി ചാക്കോ ആലപ്പുഴയിലെത്തി. സന്തോഷ്‌ ട്രോഫിയിൽ കേരളത്തിന്റെയും ഫെഡറേഷൻ കപ്പിൽ പൊലീസിന്റെയും വലകാത്ത ‘പറക്കും ചാക്കോ’യെ നിറഞ്ഞ മനസോടെയാണ്‌ വരവേറ്റത്‌. പൊലീസിൽ എസ്‌പിയായി വിരമിച്ച ചാക്കോ ജില്ലാ ഒളിമ്പിക്‌സ്‌ അസോസിയേഷൻ സംഘടിപ്പിച്ച ഷൂട്ട്‌ @ ഗോൾ പെനാൽറ്റി...

സിക്ക വൈറസ്: എല്ലാ വീടുകളിലും 25ന്​ ഡ്രൈഡേ

ആലപ്പുഴ:സിക്ക വൈറസ് രോഗബാധിതർ വർധിക്കുന്നതിനാൽ ഈ മാസം 25ന് ജില്ലയിലെ എല്ലാ വീടുകളിലും ഡ്രൈ ഡേ ആചരിക്കാൻ കലക്​ടർ എ അലക്സാണ്ടർ നിർദേശം നൽകി. സിക്ക വൈറസിന് പുറ​മെ ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിൽ ചേർന്ന അവലോകന യോഗത്തിലായിരുന്നു നിർദേശം. ഡെങ്കിപ്പനി, ചികുന്‍ഗുനിയ രോഗങ്ങള്‍ പരത്തുന്ന...

മുട്ടോളം വെള്ളത്തിൽ ജീവിതം;ഷൈനിയും മക്കളും ദുരിതത്തിൽ

ചേർത്തല:മഴ പെയ്താൽ വീട്ടിൽ മുട്ടോളം വെള്ളമാണ്. കനത്ത മഴയിൽ കഴുത്തോളം വെള്ളം ഉയർന്നിട്ടും അതെല്ലാം സഹിച്ചു കഴിയുകയാണ് ചേർത്തല നഗരസഭ 26–ാം വാർഡ് നികർത്തിൽ ഷൈനിയും കുടുംബവും. ഒട്ടെറെ പരാതികൾ നൽകിയിട്ടും വാഗ്ദാനം മാത്രമാണ് മറുപടിയെന്നും ഷൈനി പറയുന്നു.മൂന്നു പെൺകുട്ടികളാണ് ഷൈനിക്ക്. വീട്ടുജോലി ചെയ്തും കടകളിൽ...

മൊബിലിറ്റി ഹബ് നിർമാണം ഉടൻ; പദ്ധതിക്കായി 400 കോടി

ആലപ്പുഴ:ആലപ്പുഴ മൊബിലിറ്റി ഹബ് നിർമാണം ഉടൻ തുടങ്ങും. കെഎസ്ആർടിസി ബസ്‌ സ്‌റ്റാൻഡിൽ നിർമിക്കുന്ന ഹബിന്‌ ടെസ്‌റ്റ്‌ പൈലിങ്‌ രണ്ടാഴ്‌ചയ്‌ക്കകം ആരംഭിക്കും. ഇതിന്‌ മുന്നോടിയായി വളവനാട്ട്‌ താൽക്കാലിക ഗാരേജിനായി നിർമാണവും തുടങ്ങി.400 കോടി രൂപയുടെ പദ്ധതിക്ക്‌ കഴിഞ്ഞ ഫെബ്രുവരി 17നാണ്‌ കല്ലിട്ടത്‌. പാരിസ്ഥിതികാനുമതിയടക്കം ലഭിച്ച ഹബിന്റെ നിർമാണച്ചുമതല...

ദേശീയപാത വികസനം; ജില്ലയിൽ സ്ഥലം ഏറ്റെടുത്തു തുടങ്ങി

ആലപ്പുഴ:ദേശീയപാത 66 ആറു വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ആദ്യത്തെ സ്ഥലം ഏറ്റെടുക്കൽ നടന്നു. അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് വില്ലേജിലുള്ള 4.12 സെന്റ് ഭൂമിയാണ് ഇന്നലെ നഷ്ടപരിഹാരം നൽകി പൂർണമായി ഏറ്റെടുത്തത്. എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ പുതിയ ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന ആദ്യ...

എൻറോൾമെൻറ് നമ്പർ വച്ച് ആള്‍മാറാട്ടം; വ്യാജ അഭിഭാഷകയ്ക്കെതിരെ കേസ്

ആലപ്പുഴ:വ്യാജ അഭിഭാഷകയ്ക്കെതിരെ ആലപ്പുഴ നോർത്ത് പോലീസ് കേസ് എടുത്തു. ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ ആണ് രാമങ്കരി സ്വദേശിനി സെസി സേവ്യറിന് എതിരെ ആൾമാറാട്ടം, വഞ്ചന തുടങ്ങി വകുപ്പുകൾ ചുമത്തി കേസെടുത്തത്. മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാതെ ഇവർ രണ്ടര വർഷം കോടതിയിൽ പ്രാക്ടീസ് ചെയ്യുകയും ബാർ...