പട്ടാമ്പി:
പട്ടാമ്പിയിൽ നിർമിക്കുന്ന മിനി വൈദ്യുതഭവനത്തിന്റെ നിർമാണം മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ഓങ്ങല്ലൂർ പഞ്ചായത്തിൽ മരുതൂർ കൂമ്പൻകല്ലിലെ 33 കെ വി സബ് സ്റ്റേഷനു സമീപത്താണ് മിനി വൈദ്യുതിഭവനം നിർമിക്കുന്നത്. ഒരു കോടിരൂപ ചെലവില്‍ 5,200 ചതുരശ്ര അടിയിലാണ് കെട്ടിടം നിർമിക്കുക.
മുഹമ്മദ് മുഹസിൻ എംഎൽഎ ഇടപെട്ടതിനെത്തുടർന്നാണ് വൈദ്യുതഭവനം അനുവദിച്ചത്. ചടങ്ങില്‍ മുഹമ്മദ് മുഹസിൻ എംഎൽഎ അധ്യക്ഷനായി. ഡിസ്ട്രിബ്യൂഷൻ നോർത്ത് ചീഫ് എൻജിനിയർ ടി എസ് സന്തോഷ് കുമാർ, നഗരസഭാ ചെയർപേഴ്സൺ ഒ ലക്ഷ്മിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ്,
ഓങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണൻ, നഗരസഭാ വൈസ് ചെയർമാൻ ടി പി ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി പി ഉണ്ണിക്കൃഷ്ണൻ, ഓങ്ങല്ലൂർ പഞ്ചായത്ത് അംഗം പി രോഹിത്ത്, രാഷ്ട്രീയ പാർടിപ്രതിനിധികളായ എൻ ഉണ്ണിക്കൃഷ്ണൻ, ഇ പി ശങ്കരൻ
അഡ്വ. വി കെ കൃഷ്ണകുമാർ, പി കെ ഉണ്ണിക്കൃഷ്ണൻ, എ കെ സുനിൽകുമാർ, അബൂബക്കർ ഹാജി, വി ഹംസ, വ്യാപാരി പ്രതിനിധികളായ കെ ബാലകൃഷ്ണൻ, വി കോയുണ്ണി, കെഎസ്ഇബി ചീഫ് എൻജിനിയർ കെ ബി സ്വാമിനാഥൻ, ഷൊർണൂർ ഇലക്‌ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ കെ എസ് രജനി എന്നിവർ സംസാരിച്ചു.