Wed. Jan 22nd, 2025

മൂവാറ്റുപുഴ∙

സെക്ടർ മജിസ്ട്രേട്ടിനെതിരെ ഭീഷണിപ്പെടുത്തിയെന്നും വനിതാ പൊലീസ് ഉദ്യോഗസ്ഥയോടു മോശമായി പെരുമാറുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മേക്കടമ്പ് ശ്രീകൃഷ്ണ വിലാസം വീട്ടിൽ സന്തോഷ്‌ കുമാർ (56), മേക്കടമ്പ് മൂത്തേടത്ത് വീട്ടിൽ എൽദോ (48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മേക്കടമ്പിൽ മാസ്ക് ധരിക്കാതെ കൂട്ടംകൂടി നിന്നവരുടെ മേൽവിലാസം രേഖപ്പെടുത്തുന്നതിനിടെ സെക്ടർ മജിസ്ട്രേട്ടിനെതിരെ കയർത്തു സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ഇതു ചോദ്യം ചെയ്ത സുരക്ഷാ ചുമതലയിലുണ്ടായിരുന്ന വനിത പൊലീസ് ഉദ്യോഗസ്ഥയോടു അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ചായിരുന്നു പരാതി.

മൂവാറ്റുപുഴ എസ്ഐ വികെ ശശികുമാർ, എഎസ്ഐമാരായ സി എം രാജേഷ്, സുനിൽ സാമുവൽ, സിവിൽ പൊലീസ് ഓഫിസർ ബിബിൽ മോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.