Thu. Apr 25th, 2024
ഗാ​ന്ധി​ന​ഗ​ർ (കോ​ട്ട​യം):

പെ​ൺ​കു​ഞ്ഞിൻ്റെ ചി​കി​ത്സ​ക്ക്​ മെ​ഡി​ക്ക​ൽ കോളേ​ജ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി 16കാ​രി. ഇ​തോ​ടെ പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ച​യാ​ൾ​ക്കെ​തി​രെ അ​ന്വേ​ഷ​ണം തു​ട​ങ്ങി. പെ​ൺ​കു​ട്ടി​യു​ടെ എ​ട്ടു​മാ​സ​മാ​യ ര​ണ്ടാ​മ​ത്തെ കു​ട്ടി​യെ​യാ​ണ്​ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കു​ട്ടി​യു​ടെ നി​ല അ​തി​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.

ഒ​രു വ​ർ​ഷം മു​മ്പ്​ ഈ ​പെ​ൺ​കു​ട്ടി​യു​ടെ 11 മാ​സം പ്രാ​യ​മാ​യ ആ​ദ്യ​ത്തെ കു​ട്ടി ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖം മൂ​ലം മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഇ​ടു​ക്കി ജി​ല്ല​യി​ൽ കേ​ര​ള ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ താ​മ​സി​ക്കു​ക​യാ​ണ് പെ​ൺ​കു​ട്ടി​യും കു​ടും​ബ​വും.

പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വും ഇ​വ​രോ​ടൊ​പ്പ​മു​ണ്ട്. നേ​രത്തെ ഇ​വ​ർ ഈ​രാ​റ്റു​പേ​ട്ട ഭാ​ഗ​ത്താ​ണ് താ​മ​സി​ച്ചു വ​ന്നി​രു​ന്ന​ത്. ഈ ​സ​മ​യ​ത്താ​ണ് ഇ​വ​രു​ടെ വി​വാ​ഹം ന​ട​ന്ന​തെ​ന്ന്​ ക​രു​തു​ന്നു.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി വി​വാ​ഹി​ത​യാ​യ​തും ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ​തും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രോ, ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രോ, പൊ​ലീ​സോ അ​റി​ഞ്ഞി​ല്ല എ​ന്ന​ത് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ഗു​രു​ത​ര വീ​ഴ്ച​യാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട് ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രും പൊ​ലീ​സും കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രു​ന്നു. പെ​ൺ​കു​ട്ടി​യെ മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ​താ​യി കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.