Tue. Apr 23rd, 2024
റാന്നി:

താലൂക്ക് സപ്ലൈ ഓഫിസിൽ എത്തുന്നവർക്ക് നിന്നു തിരിയാൻ ഇടമില്ല. മിനി സിവിൽ സ്റ്റേഷനിലേക്ക് ഓഫിസ് മാറ്റി സ്ഥാപിച്ചപ്പോൾ പഴയ ഓഫിസിലെ സാധനങ്ങൾ സൂക്ഷിക്കാൻ ഇടമില്ലാതായതാണ് പൊല്ലാപ്പായത്. തോട്ടമൺകാവ് അമ്പലത്തിനു സമീപം വാടക കെട്ടിടത്തിലാണ് തുടക്കം മുതൽ താലൂക്ക് സപ്ലൈ ഓഫിസ് പ്രവർത്തിച്ചിരുന്നത്.

ജീവനക്കാർക്ക് ഇരിക്കാൻ വലിയ ഹാളും ഓഫിസർക്ക് പ്രത്യേക മുറിയും ഇവിടുണ്ടായിരുന്നു. സിവിൽ സ്റ്റേഷനിൽ ചെറിയ ഹാളാണ് ഓഫിസിനു വിട്ടുകൊടുത്തത്. ഓഫിസർ‌ക്കും ജീവനക്കാർക്കും കാബിനുകൾ തിരിച്ചതോടെ ഇതിൽ ഒട്ടും ഇടമില്ലാതായി.

പഴയ ഓഫിസിൽ നിന്നെത്തിച്ച ഫർ‌ണീച്ചറുകളും പഴയ രേഖകളുമെല്ലാം വരാന്തകളിൽ വാരി വലിച്ചിട്ടിരിക്കുകയാണ്. ഇതുമൂലം വിവിധ ആവശ്യങ്ങൾക്ക് ഓഫിസിൽ എത്തുന്നവർക്ക് വരാന്തയിൽ നിൽക്കാനും ഇടമില്ലാതായി. ബദൽ മാർഗം കണ്ടെത്താനാകാതെ വലയുകയാണ് ജീവനക്കാർ.