Mon. Dec 23rd, 2024

ആളൂർ∙

സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. മണ്ണുത്തി പട്ടാളക്കുന്നിൽ വാടകയ്ക്ക് താമസിക്കുന്ന മംഗലശ്ശേരി റിയാസിനെയാണ് (39)ആളൂർ ഇൻസ്പെക്ടർ സിബി സിബിൻ അറസ്റ്റ് ചെയ്തത്. റൂറൽ എസ്പി ജി പൂങ്കുഴലിയുടെ നിർദേശപ്രകാരം ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.

റിയാസിന്റെ സംഘം പലപ്പോഴായി 5,63,000 രൂപ തട്ടിയെടുത്തതിന് ആളൂർ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. അറസ്റ്റിലായ റിയാസ് ഒട്ടേറെ കേസുകളിൽ പ്രതിയാണ്. ഈ കേസിൽ പട്ടേപ്പാടം ചീനിക്കാപ്പുറത്ത് ഷാനു (39) 2 മാസം മുൻപ് അറസ്റ്റിലായിരുന്നു.

വെള്ളാങ്ങല്ലൂരിൽ 1,40,000 രൂപയ്ക്ക് മുക്കുപണ്ടം പണയം വച്ചതിന് ഇരിങ്ങാലക്കുട സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ റിയാസും ഷാനുവും വെള്ളാങ്ങല്ലൂർ സ്വദേശിയായ അജ്മലും പ്രതിയാണ്. എസ്ഐ കെ എസ് സുബിന്ത്, എംകെ ദാസൻ തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.