Mon. Dec 23rd, 2024

അ​മ്പ​ല​പ്പു​ഴ:

മ​ദ്യം പി​ടി​ച്ചു​വാ​ങ്ങി​യ​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍ക്ക​ത്തി​ല്‍ യു​വാ​വി​ന് കു​ത്തേ​റ്റ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു. ചെ​ങ്ങ​ന്നൂ​ര്‍ പാ​ണ്ട​നാ​ട് ശ്രു​തീ​ഷ്(29), ത​ക​ഴി പ​ട​ഹാ​രം പ്രേം​ജി​ത്ത്(35), പ​ച്ച വി​ജീ​ഷ് (24), സ​ഞ്ജു(22) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ത​ക​ഴി ക​ന്നാ​മു​ക്കി​ലാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​ശാ​ല​യി​ൽ​നി​ന്ന് സു​ഹൃ​ത്തി​നൊ​പ്പം വ​രി​ക​യാ​യി​രു​ന്ന പ​ച്ച സ്വ​ദേ​ശി സ​ഞ്ജു​വി​ല്‍നി​ന്ന്​ ത​ക​ഴി സ്വ​ദേ​ശി ബി​ജു​കു​മാ​ര്‍ (മാ​ര്‍ത്താ​ണ്ഡ​ന്‍ ബി​ജു -46) മ​ദ്യ​ക്കു​പ്പി പി​ടി​ച്ച് വാ​ങ്ങു​ക​യും കു​ടി​ക്കു​ക​യും ചെ​യ്തു. ഇ​തേ​ച്ചൊ​ല്ലി സ​ഞ്ജു​വും മ​റ്റ് മൂ​ന്ന് പേ​രും ചേ​ര്‍ന്നു​ള്ള ചോ​ദ്യം ചെ​യ്യ​ലി​നി​ടെ​യാ​ണ് ബി​ജു​വി​ന് കു​ത്തേ​ല്‍ക്കു​ന്ന​ത്.

ബി​ജു നി​ര​വ​ധി കേ​സു​ക​ളി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. പ്ര​തി​ക​ള്‍ക്ക് ചെ​ങ്ങ​ന്നൂ​ര്‍, ആ​റ​ന്മു​ള, എ​ട​ത്വ, വീ​യ​പു​രം, അ​മ്പ​ല​പ്പു​ഴ സ്​​റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു​ള്ള​താ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.