Sat. Jan 18th, 2025

വടക്കഞ്ചേരി:

ജില്ലയില്‍ നെല്ല്​ സംഭരണം ആരംഭിച്ചു. വടക്കഞ്ചേരി പഞ്ചായത്തിലെ കുറുവായ്, കണ്ണമ്പ്ര പഞ്ചായത്തിലെ കാരപ്പൊറ്റ പാടശേഖരങ്ങളില്‍ നിന്നാണ് സപ്ലൈകോ ബുധനാഴ്ച നെല്ല്​ സംഭരിച്ചത്. ഈ പാടശേഖരങ്ങളിലെ 28 ഹെക്ടറിലുള്ള മുഴുവന്‍ നെല്ലും സംഭരിക്കുമെന്ന് ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളുടെ ചുമതലയുള്ള പാഡി മാര്‍ക്കറ്റിങ്​ ഓഫിസര്‍ സി മുകുന്ദകുമാര്‍ അറിയിച്ചു.

നെല്ല്​ സംഭരണത്തി​ൻെറ ഉദ്ഘാടനം കെഡി പ്രസേനന്‍ എംഎല്‍എ നിര്‍വഹിച്ചു. രജിസ്​റ്റര്‍ ചെയ്തത് 42,656 കര്‍ഷകര്‍ ജില്ലയില്‍ ഇതുവരെ 42,656 കര്‍ഷകര്‍ സപ്ലൈകോയില്‍ രജിസ്​റ്റര്‍ ചെയ്തിട്ടുണ്ട്.

ആലത്തൂര്‍ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പേര്‍ രജിസ്​റ്റര്‍ ചെയ്തത് -17,945. ചിറ്റൂരില്‍ 13,937, പാലക്കാട് 9597, ഒറ്റപ്പാലം 830, പട്ടാമ്പി 341, മണ്ണാര്‍ക്കാട് ആറ് എന്നിങ്ങനെയാണ് താലൂക്ക് തിരിച്ചുള്ള കണക്കുകള്‍.