Wed. Jan 22nd, 2025

വടക്കഞ്ചേരി:

ജില്ലയിൽ നെൽകൃഷി ഒന്നാംവിള കൊയ്‌ത്തുത്സവം, കണ്ണമ്പ്ര ചൂർക്കുന്നിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. പി പി സുമോദ് എംഎൽഎ അധ്യക്ഷനായി.

കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ്‌ എം സുമതി, വൈസ് പ്രസിഡന്റ്‌ കെ ആർ മുരളി, ജില്ലാ പഞ്ചായത്തംഗം കെ വി ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ സുലോചന, പഞ്ചായത്തംഗം ലത വിജയൻ, താലൂക്ക് സപ്ലൈ ഓഫീസർ വി കൃഷ്ണൻ, സപ്ലൈകോ അസിസ്റ്റന്റ്‌ മാനേജർ ഗോകുൽദാസ്, പാഡി ഓഫീസർ മുകുന്ദൻ, കൃഷി അസിസ്റ്റന്റ്‌ ലാലി ജോർജ്, കൃഷി ഓഫീസർ മഞ്ജുഷ എന്നിവർ സംസാരിച്ചു.