Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

കൊവിഡ് വാക്സിന്‍ സ്ലോട്ട് ഇനി വാട്സ്ആപ്പ് വഴിയും ബുക്ക് ചെയ്യാം. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം  അറിയിച്ചത്. എങ്ങനെയാണ് വാട്സ്ആപ്പ് വഴി ബുക്ക് ചെയ്യേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. +91 9013151515 എന്ന ഫോണ്‍ നമ്പറിലേക്ക് വാട്സ്ആപ്പില്‍ നിന്നും Book Slot എന്ന് സന്ദേശം അയക്കണം. തുടര്‍ന്ന് എസ്എംഎസായി ലഭിക്കുന്ന 6 അക്ക ഒടിപി നമ്പര്‍ ചേര്‍ക്കണം. തുടര്‍ന്ന് വാക്സിനേഷനായുള്ള തിയ്യതി, സ്ഥലം, പിന്‍കോഡ്, ഏത് വാക്സിന്‍ എന്നിവ തെരഞ്ഞെടുക്കാം.

By Binsha Das

Digital Journalist at Woke Malayalam