Sun. Feb 23rd, 2025
മലപ്പുറം:

മലപ്പുറത്ത് വീണ്ടും സദാചാര ആക്രമണം. മലപ്പുറം തിരൂരിനടുത്ത് ചെറിയമുണ്ടത്താണ് സദാചാര പൊലീസ് ചമഞ്ഞ് യുവാവിന് നേരെ ആക്രമണം ഉണ്ടായത്. സൽമാനുൽ ഹാരിസ് എന്ന യുവാവിനെയാണ് ഒരു സംഘം യുവാക്കൾ ആക്രമിച്ചത്.

ഒരു പെൺകുട്ടിയുമായി വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്തെന്നാരോപിച്ചാണ് മർദ്ദനം.ഇയാളെ മർദ്ദിക്കുന്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി അക്രമി സംഘം പ്രചരിപ്പിക്കുകയും ചെയ്തു. സൽമാനുൽ ഹാരിസിന്റെ അമ്മ സുഹ്റ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

മാനസിക വെല്ലുവിളി നേരിടുന്ന മകനെയാണ് ആക്രമിച്ചതെന്ന് സുഹ്റ പരാതിയിൽ ആരോപിച്ചിട്ടുണ്ട്. ഇന്നലെ നാല് മണിയോടെയാണ് സംഭവം ഉണ്ടായത്. 23 വയസുകാരനാണ് സൽമാനുൽ ഹാരിസ്. പ്രതികൾ പ്രായപൂർത്തിയാവാത്തവരാണെന്നാണ് വിവരം.

ഏഴ് പേർ ചേർന്നാണ് യുവാവിനെ മർദിച്ചത്. ഈ ഏഴ് പേർക്കെതിരെ തിരൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾ പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് പറയുന്നു. മർദനമേറ്റ യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.