മലപ്പുറം:
കൊവിഡ് വാക്സിനേഷന് ശക്തിപ്പെടുത്താൻ ജില്ലയിൽ 12 സ്ഥിരം മെഗാ വാക്സിനേഷന് കേന്ദ്രങ്ങള്‍ തുടങ്ങുന്നതായി മെഡിക്കല്‍ ഓഫിസര്‍ ഡോ സക്കീന അറിയിച്ചു. കേന്ദ്രങ്ങളില്‍നിന്ന് 18 വയസ്സ് കഴിഞ്ഞ എല്ലാവര്ക്കും വാക്സിന് സ്വീകരിക്കാം.50 ശതമാനം ഓണ്‍ലൈന്‍ രജിസ്ട്രേഷന് വഴിയും 50 ശതമാനം സ്പോട്ട് രജിസ്ട്രേഷന് വഴിയാകും കുത്തിവെപ്പ്.
നിലവില്‍ കൊവിഡ് വാക്സിനേഷന് നടക്കുന്ന 117 സര്‍ക്കാര്‍ വാക്സിനേഷന് കേന്ദ്രങ്ങളും മൂന്ന് സ്വകാര്യ ആശുപത്രികളുടെ വാക്സിനേഷന് കേന്ദ്രങ്ങളുടെയും പുറമെയാണ് 12 പുതിയ സ്ഥിരം മെഗാ വാക്സിനേഷന് കേന്ദ്രങ്ങള്‍ ജില്ലയില്‍ സജ്ജീകരിച്ചത്.തുടക്കത്തിൽ വ്യാഴാഴ്ച മലപ്പുറം കോട്ടപ്പടി, ഗവ ഹയര്‍ സെക്കൻഡറി സ്കൂളില്‍ 2000 പേര്‍ക്ക് വാക്സിന് നൽകും. 1000 പേര്‍ക്ക് ഓന്ലൈന് രജിസ്ട്രേഷന് ചെയ്യാം. വാക്സിൻ ലഭ്യതയനുസരിച്ച് കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കും.