Mon. Dec 23rd, 2024

തൃശൂർ:

വാഴത്തോട്ടത്തിൽ ചാരായം വാറ്റും വിൽപനയും പതിവാക്കിയയാൾ എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിൽ. മരോട്ടിച്ചാൽ ചുള്ളിക്കാവുചിറ വരിക്കത്തറപ്പേൽ രവീന്ദ്രൻ ആണ് അറസ്റ്റിലായത്. കൂട്ടാളി ഓടിരക്ഷപ്പെട്ടു. 500 ലീറ്റർ വാഷ്, 10 ലീറ്റർ ചാരായം എന്നിവ കണ്ടെടുത്തു.

കാട്ടാനയിറങ്ങുന്ന സ്ഥലത്തായിരുന്നു തോട്ടം. പുറമേ നിന്ന് ആരും ഈ മേഖലയിലേക്ക് എത്തിയിരുന്നില്ല. ഇതു മുതലെടുത്തായിരുന്നു വാറ്റും വിൽപനയും. അസി. ഇൻസ്പെക്ടർ സിയു ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്.

By Rathi N