Sat. Apr 26th, 2025
നെടുങ്കണ്ടം:

ഓണത്തോടനുബന്ധിച്ചു വിദ്യാർത്ഥികളുടെ വീടുകളിൽ ഉപ്പേരി വിതരണം നടത്തി തേഡ് ക്യാംപ് ഗവ എൽപി സ്കൂളിലെ അധ്യാപകർ. സ്കൂൾ അടച്ചിട്ടിരിക്കുന്നതിനാൽ വിദ്യാർത്ഥികളുടെ വീടുകളിൽ എത്തി കുട്ടികളെ കാണാനും സമ്മാനം കൈമാറാനുമാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചത്.

ഉദ്ഘാടനം പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് എസ് മോഹനൻ നിർവഹിച്ചു. അധ്യാപകരും ഒരു കൂട്ടം സുമനസ്സുകളുമാണ് ഉപ്പേരി വിതരണത്തിന് ആവശ്യമായ തുക തയാറാക്കി നൽകിയത്. കുട്ടികളെ നേരിൽ കണ്ട് ഓണാശംസകൾ നേർന്നതിന്റെ സന്തോഷം അധ്യാപകരും എസ്എംസിയും പങ്കുവച്ചു