കൊയിലാണ്ടി:
വാക്സിൻ വിതരണത്തിലെ വീഴ്ച മറച്ചുവെക്കാൻ ലീഗ് കൗൺസിലർക്കെതിരെ കുപ്രചാരണം നടത്തുകയാണെന്ന് മുസ്ലിം ലീഗ്.
80,000ത്തോളം ജനസംഖ്യയുള്ള നഗരസഭയില്‍ രണ്ടു മാസമായി ജനസംഖ്യാനുപാതികമായി കൊവിഡ് പ്രതിരോധ വാക്സിന് ലഭിക്കാതിരിക്കുകയും ലഭിക്കുന്ന വാക്സിനുകള്‍ ഇടതു വാര്‍ഡുകളിലേക്ക് തന്ത്രപരമായി വിതരണം ചെയ്യുകയുമാണെന്ന് മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി കുറ്റപ്പെടുത്തി. ഇക്കാര്യം മൂടിവെക്കാണ് മുസ്ലിം ലീഗ് കൗണ്‍സിലര്‍ കെ എം നജീബിനെതിരെ സി പി എമ്മും എസ് ഡി പി ഐയും കുപ്രചാരണം നടത്തുന്നത്.
വാക്സിന് വിഷയം, കഴിഞ്ഞ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നജീബ് ഉന്നയിച്ചിരുന്നു. അപ്പോൾ ഭരണകക്ഷി അംഗങ്ങള്‍ തടസ്സം സൃഷ്ടിച്ചു. എല്‍ ഡി എഫിനെയും വര്‍ഗീയ കക്ഷികളെയും ശക്തമായി എതിര്‍ക്കുന്ന നജീബിനെ വേട്ടയാടുകയാണ് സി പി എം ചെയ്യുന്നത്. കൊവിഡ് കാലത്ത് ജാതി-മത ഭേദമന്യേ രോഗികള്‍ക്ക് മരുന്നും വീടുകളില്‍ ഭക്ഷണ സാധനങ്ങളും എത്തിക്കാൻ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച കൗണ്‍സിലറാണ് കെ എം നജീബ്.
രണ്ടായിരത്തിനടുത്ത് ജനസംഖ്യയുള്ള 42ാം വാര്‍ഡില്‍ ആകെ 268 ഡോസ് വാക്സിനാണ് നല്‍കിയത്. എന്നാല്‍, ലഭിച്ച വാക്സിനുകളെല്ലാം ജാതി-മത ഭേദമന്യേയാണ് വിതരണം ചെയ്തതെന്ന് രജിസ്റ്റര്‍ പരിശോധിച്ചാല്‍ മനസ്സിലാകും.അന്‍വര്‍ ഇയ്യഞ്ചേരി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് വി പി ഇബ്രാഹിം കുട്ടി, ഹുസൈന് ബാഫഖി തങ്ങള്‍, ടി അഷ്റഫ്, എ കുഞ്ഞഹമ്മദ്, എ അസീസ്, ടി വി ഇസ്മാഈൽ, ഫാസില്‍ നടേരി, റാഷിഖ് എന്നിവര്‍ സംസാരിച്ചു.