27 C
Kochi
Sunday, July 25, 2021
Home Tags Muslim league

Tag: Muslim league

കവളപ്പാറയിൽ ഭൂമി വിതരണം ചെയ്യാത്തതിൽ മുസ്ലിം ലീഗിൽ കലാപം

എടക്കര:കവളപ്പാറ ദുരന്തബാധിതർക്കായി മുസ്ലിംലീഗ്‌ ജില്ലാ കമ്മിറ്റി വാങ്ങിയ ഭൂമി വിതരണം ചെയ്യാത്തതിൽ പാർട്ടിയിൽ പൊട്ടിത്തെറി. ഭൂമി ഇടപാടിൽ നേതൃത്വം നിലപാട്‌ വ്യക്തമാക്കണമെന്ന ആവശ്യവുമായി അണികൾ രംഗത്തെത്തി. നേതാക്കളുടെ സ്വന്തക്കാരുടെ പേരിൽ ആധാരം രജിസ്റ്റർ ചെയ്‌തെന്നും ആക്ഷേപമുണ്ട്‌.ഉരുൾപൊട്ടലിന്‌ ഇരയായ അമ്പത്‌ കുടുംബങ്ങൾക്ക്‌ സ്ഥലവും വീടും എന്നതായിരുന്നു മുസ്ലിംലീഗ്‌ പ്രഖ്യാപനം....

ന്യൂനപക്ഷ സ്കോളർഷിപ്പ്; ഭാവി നടപടികൾ തീരുമാനിക്കാൻ സമുദായ നേതാക്കളുടെ യോ​ഗം വിളിച്ച് മുസ്ലീം ലീ​ഗ്

കോഴിക്കോട്:ന്യൂനപക്ഷ അനുപാതം എടുത്തു കളഞ്ഞ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഭാവി നടപടികൾ തീരുമാനിക്കാൻ മുസ്ലീസംഘടനകളുടെ യോ​ഗം വിളിച്ച് മുസ്ലീം ലീ​ഗ്. കൊവിഡ് പശ്ചാത്തലത്തിൽ ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ഓൺലൈനായാവും യോ​ഗം ചേരുക.സച്ചാർ കമ്മീഷൻ ശുപാർ‌ശകളുടെ അടിസ്ഥാനത്തിൽ മുസ്ലീം സമൂഹത്തിൻ്റെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ നടപ്പാക്കിയ ന്യൂനപക്ഷ സ്കോള‍ർഷിപ്പ് അടക്കമുള്ള...

നിലപാട് കടുപ്പിച്ച് ലീഗ്; കളമശേരി മുനിസിപ്പൽ ചെയർപേഴ്സനെ മാറ്റണം

കളമശേരി:ലീഗ് സ്ഥാനാർഥികളെ തോൽപ്പിച്ചെന്ന്‌ ആരോപിച്ച് കോൺഗ്രസിനെതിരെ മുസ്ലിംലീഗ് നേതൃത്വം പരസ്യമായി രംഗത്ത്. ലീഗിന്റെ തോൽവിക്ക് കരുക്കൾ നീക്കിയ കെപിസിസി നിർവാഹകസമിതി അംഗം ജമാൽ മണക്കാടന് ജില്ലാ ആസൂത്രണസമിതി തിരഞ്ഞെടുപ്പിൽ ലീഗ് വോട്ട്‌ ചെയ്യില്ലെന്ന് കളമശേരി ടൗൺ കമ്മിറ്റി തീരുമാനിച്ചു. നഗരസഭാ ചെയർപേഴ്സനുള്ള പിന്തുണ പിൻവലിക്കാനും ലീഗ് തീരുമാനിച്ചു....

തിരഞ്ഞെടുപ്പ് ഫണ്ടിനെച്ചൊല്ലി കൊല്ലത്ത് ലീഗില്‍ പൊട്ടിത്തെറി

പുനലൂര്‍:തിരഞ്ഞെടുപ്പ് ഫണ്ടിനെ ചൊല്ലി കൊല്ലത്ത് മുസ്‍ലിം ലീഗില്‍ പൊട്ടിത്തെറി. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ ഭാരവാഹി യോഗത്തില്‍ പുനലൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫണ്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കം കയ്യാങ്കളിയുടെ വക്കിലെത്തി. തിരഞ്ഞെടുപ്പ് ഫണ്ടില്‍ കോടികളുടെ തിരിമറി നടന്നു എന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നത്.എറണാകുളം ജില്ലയിലെ കളമശ്ശേരി കഴിഞ്ഞാല്‍...

മുസ്‌ലീം ലീഗില്‍ ഒറ്റപദവി വ്യവസ്ഥ നടപ്പാക്കണമെന്ന് യൂത്ത് ലീഗ്

കോഴിക്കോട്:മുസ്‌ലീം ലീഗില്‍ സമഗ്ര അഴിച്ചുപണിയ്ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച് യൂത്ത് ലീഗ്. ഒരാള്‍ക്ക് ഒരു പദവിയേ പാടുള്ളു എന്നും ലോക്‌സഭയിലും നിയമസഭയിലും മത്സരിക്കാന്‍ ടേം നിര്‍ബന്ധമാക്കണമെന്നതടക്കമുള്ളതാണ് നിര്‍ദ്ദേശങ്ങള്‍.അടുത്ത മാസം മലപ്പുറത്ത് ചേരുന്ന മുസ്‌ലീം ലീഗ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ യൂത്ത് ലീഗ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. തിരഞ്ഞെടുപ്പ്...

തിരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ ലീഗില്‍ പ്രതിസന്ധി; തെക്കന്‍ ജില്ലകളില്‍ നേതാക്കള്‍ ഇടതുപക്ഷത്തേക്ക്

മലപ്പുറം:നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ മുസ്‌ലിം ലീഗില്‍ കനത്ത പ്രതിസന്ധി. തെക്കന്‍ ജില്ലകളില്‍ മുസ്‌ലിം ലീഗ് വിട്ട് നേതാക്കള്‍ ഇടതുപക്ഷത്തേക്കെത്തുന്നു. ലീഗിന്റെ അധഃപതനത്തില്‍ പ്രതിഷേധിച്ച് നിരവധി പേരാണ് ലീഗ് വിട്ട് ഇടതുപക്ഷത്തേക്കെത്തിയത്. കോവൂര്‍ കുഞ്ഞുമോന്‍ നേതൃത്വം നല്‍കുന്ന ആര്‍എസ്പി(എല്‍) യില്‍ ചേര്‍ന്നാണ് നിരവധി നേതാക്കള്‍ ഇടതുമുന്നണിയിലേക്ക് എത്തിയത്.തെക്കന്‍...

നടപ്പാക്കിയത് പൗരത്വ നിയമമല്ല; മുസ്‌ലിം ലീഗ് നല്‍കിയ ഹരജി തള്ളണമെന്നും സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി:മുസ്‌ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള അപേക്ഷ വിജ്ഞാപനത്തിന് 2019 ല്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ലെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍. മുസ്‌ലിം ലീഗ് നല്‍കിയ ഹര്‍ജിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. മുമ്പും സമാനമായ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അഞ്ച് തവണയാണ് ഇത്തരത്തില്‍ വിജ്ഞാപനം...

ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാത വിഷയത്തില്‍ മുസ്‌ലിം ലീഗിന് ഇരട്ടത്താപ്പെന്ന് കെ ടി ജലീല്‍

മലപ്പുറം:ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം സംബന്ധിച്ച വിഷയത്തില്‍ മുസ്‌ലിം ലീഗിന് ഇരട്ട നിലപാടെന്ന് മുന്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി കെ ടി ജലീല്‍. മുസ്‌ലിം ലീഗ് എന്തുകൊണ്ട് നിയമസഭയില്‍ ഒരു അടിയന്തര പ്രമേയം പോലും കൊണ്ടു വന്നില്ലെന്നും ജലീല്‍ ചോദിച്ചു. ഫേസ് ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.80:20...

ന്യൂനപക്ഷ ക്ഷേമവകുപ്പ് ഏറ്റെടുത്തതില്‍ ആര്‍ക്കും ആശങ്ക വേണ്ട; മുസ്‌ലിം വിഭാഗത്തിൻ്റെ അട്ടിപ്പേറവകാശം മുസ്‌ലിം ലീഗിനല്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം:ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്‌ലിം വിഭാഗത്തിന് തന്നിലും സര്‍ക്കാരിലും വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്‌ലിം വിഭാഗത്തിന്റെ അട്ടിപ്പേറവകാശം മുസ്‌ലിം ലീഗിനല്ലെന്നും സഭാ നേതൃത്വം പറഞ്ഞതുകൊണ്ടല്ല വകുപ്പ് ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പൊതുവില്‍ ഉള്ള ആലോചനയുടെ ഭാഗമായാണ് ന്യൂനപക്ഷം മുഖ്യമന്ത്രി...

കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

കണ്ണൂർ:കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. പുല്ലൂക്കര പാറാല്‍ സ്വദേശി മന്‍സൂര്‍ ആണ് മരിച്ചത്. വോട്ടെടുപ്പിന് പിന്നാലെയാണ് കൊലപാതകം. മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനും പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു.