Sun. Dec 22nd, 2024
മറയൂർ:

വനാന്തരങ്ങളിൽനിന്ന് പട്ടണത്തിലെ റേഷൻകടകളിൽ എത്തി സാധനങ്ങൾ വാങ്ങാൻ കഴിയാത്ത ആദിവാസി കുടുംബങ്ങൾക്ക്‌ ഇനിമുതൽ സംസ്ഥാന സർക്കാരിന്റെ വാതിൽപ്പടി സേവനം ലഭ്യമാകും. കാന്തല്ലൂർ പഞ്ചായത്തിൽ ചമ്പക്കാട്, ഒള്ളവയൽ കുടികളിൽ ആദ്യമായി പദ്ധതി നടപ്പാക്കി. ചമ്പക്കാട് ആദിവാസി കോളനിയിൽ അഡ്വ എ രാജ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് പി ടി മോഹൻദാസ്‌ അധ്യക്ഷനായി.

വട്ടവടയിലെ വത്സപ്പെട്ടി, വയൽതറ, പറസിക്കടവ്, മറയൂർ പഞ്ചായത്തിലെ വെള്ളക്കൽകുടി, പുതുക്കുടി, ഉപ്പുതറ പഞ്ചായത്തിലെ മേമാരി മേഖലകളിലും പദ്ധതി നടപ്പാക്കുന്നുണ്ട്‌. ഉദ്ഘാടച്ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊച്ചുത്രേസ്യ, ബ്ലോക്ക് പഞ്ചായത്തംഗം മീന, ദേവികുളം സപ്ലൈ ഓഫീസർ ഷാജി എന്നിവർ പങ്കെടുത്തു.

By Divya