Mon. Dec 23rd, 2024

പുന്നയൂർക്കുളം ∙

യുവതിയുടെ തലയ്ക്കടിച്ച് രണ്ടര പവന്റെ മാല കവർന്നു. പരുക്കേറ്റ അണ്ടത്തോട് തലക്കാട്ട് ദിനേശന്റെ ഭാര്യ നിജിയെ (28)  പുന്നൂക്കാവ് ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ വീട്ടുമുറ്റത്ത് തുണി അഴയിൽ ഇടുന്നതിനിടെ ആക്രി സാധനങ്ങൾ ചോദിച്ച് തമിഴ് സ്ത്രീ വന്നിരുന്നു.

സാധനങ്ങൾ ഇല്ലെന്ന് പറഞ്ഞ് ഇവരെ മടക്കി തിരിഞ്ഞയുടൻ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നു യുവതി പറയുന്നു. ബോധംകെട്ട് ഇവർ വീണു. കുട്ടിയുടെ കരച്ചിൽ കേട്ടാണ് അയൽവാസികൾ എത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചത്. വീടിനു പിറകിലെ രാമച്ചപാടത്തിലൂടെ തമിഴ് സ്ത്രീ കടന്നുവെന്നാണു കരുതുന്നത്. വടക്കേകാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

By Rathi N