Thu. Apr 3rd, 2025
തിരുവനന്തപുരം:

കോർപറേഷൻ പൊതുജനങ്ങൾക്കായി നിർമിച്ച കുടിവെള്ള കിയോസ്‌കുകളുടെ ഉദ്‌ഘാടനം കോർപറേഷൻ അങ്കണത്തിൽ വെള്ളിയാഴ്‌ച പകൽ നാലിന്‌ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യും.
12 കിയോസ്‌കാണ്‌ സ്‌മാർട്ട്‌ സിറ്റി പദ്ധതിയുടെ ഭാഗമായി വിവിധ ഇടങ്ങളിൽ തയ്യാറാക്കിയിരിക്കുന്നത്‌.
തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, മോഡൽ സ്കൂൾ എന്നിവിടങ്ങളിൽ രണ്ടെണ്ണം വീതവും പുത്തരിക്കണ്ടം മൈതാനത്ത്‌ മൂന്നെണ്ണവും രാജാജിനഗർ അങ്കണവാടി, തമ്പാനൂർ യുപി സ്കൂൾ, ശ്രീചിത്ര പാർക്ക്, കോർപറേഷൻ മെയിൻ ഓഫീസ്, ഗാന്ധിപാർക്ക് എന്നിവിടങ്ങളിൽ ഒരോന്നുമാണ്‌ സ്ഥാപിച്ചിട്ടുള്ളത്‌.

2.2 കോടി ചെലവിൽ നഗരത്തിലെ 25 സ്ഥലത്ത്‌ കിയോസ്‌കുകൾ നിർമിക്കാനാണ്‌ തീരുമാനം. ശേഷിക്കുന്നവ ഉടൻ യാഥാർഥ്യമാക്കും.

By Divya