Mon. Dec 23rd, 2024

തൃശൂർ:

യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി പിഎസ്‌സി ഓഫിസിലേക്കു നടത്തിയ മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 493 പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ ഇന്ന് മുതൽ അസാധു ആക്കുന്നതിനെതിരെയായിരുന്നു മാർച്ചും ധർണയും.

ഒരു വർഷത്തേക്ക് ഒരു പട്ടിക പോലും പിഎസ്‌സിക്കു മുൻപിൽ ഇല്ലാതിരിക്കെ ഇത്രയും പട്ടികകൾ ഇല്ലാതാക്കുന്നതു കഴിഞ്ഞ സർക്കാരിനെതിരെ സമരം ചെയ്ത ഉദ്യോഗാർത്ഥികളോടുള്ള രാഷ്ട്രീയവിരോധം കൊണ്ടാണെന്നു യൂത്ത് കോൺഗ്രസ് ആരോപിച്ചു.

ധർണ കെപിസിസി സെക്രട്ടറി എ പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്‌ ഒജെ ജനീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ, ജില്ല വൈസ് പ്രസിഡന്റ്‌ ജെലിൻ ജോൺ, എച്ച്എം നൗഫൽ, ജിജോമോൻ ജോസഫ്, അനിൽ പരിയാരം, നിഖിൽ ജി കൃഷ്ണൻ, എൻജെജിഷ എന്നിവർ പ്രസംഗിച്ചു.

By Rathi N