25 C
Kochi
Friday, July 10, 2020
Home Tags Protest

Tag: Protest

മെഡിക്കൽ കോളേജിലെ ആത്മഹത്യ; ആരോഗ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ടുള്ള മാർച്ചുകളിൽ സംഘർഷം 

തിരുവനന്തപുരം :തിരുവനന്തപുരം മെഡിക്കൽ കോളേജിലെ  കൊവിഡ് വാർഡിൽ ചികിത്സയിലായിരുന്ന രോഗികൾ  ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച്  യൂത്ത് കോണ്‍ഗ്രസ് - യുവമോർച്ച സംഘടിപ്പിച്ച  മാർ‍ച്ചുകളിൽ സംഘർഷം. രാജിയാവശ്യപ്പെട്ട്  ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നയിച്ച  എംഎൽഎ വി എസ് ശിവകുമാർ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ തിരുവനന്തപുരം...

രണ്ടുദിവസമായി ട്രെയിനില്ല; നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് അതിഥി തൊഴിലാളികള്‍ നിരത്തിലിറങ്ങി

കോഴിക്കോട്:കോഴിക്കോട് കൊടിയത്തൂരില്‍ അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ആദ്യ രണ്ട് ദിവസത്തിന് ശേഷം ഇന്നലേയും ഇന്നും കോഴിക്കോട് നിന്ന് നാട്ടിലേക്ക് പുറപ്പെടാന്‍ ട്രെയിന്‍ ഇല്ലാത്തതിനാലായിരുന്നു കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചുള്ള പ്രതിഷേധം.ഇന്ന് രാവിലെ  9.30 ഓടു കൂടിയാണ് കൊടിയത്തൂരില്‍ അതിഥി തൊഴിലാളികള്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് പ്രതിഷേധിച്ചെത്തിയത്. പിരിഞ്ഞു പോകാന്‍...

ലോക്​ഡൗണ്‍ പിന്‍വലിക്കാന്‍ അമേരിക്കയില്‍ മുറവിളി 

അമേരിക്ക:കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ലോക്​ഡൗണ്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നു. ടെക്സസ്, മിഷിഗണ്‍ എന്നിവിടങ്ങളില്‍ ആയിരങ്ങളാണ് മുദ്രാവാക്യമുയര്‍ത്തി തെരുവിലിറങ്ങിയത്. ‘ലെറ്റ് അസ് വര്‍ക്ക്  എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്. തൊഴില്‍ , സാമ്പത്തിക മേഖലകളെ തകര്‍ച്ചയില്‍നിന്ന്​ വീണ്ടെടുക്കാൻ ലോക്​ഡൗണ്‍ പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇനിയും...

പ്രതിഷേധം നടത്തിയതിന് അതിഥി തൊഴിലാളി അറസ്റ്റിൽ

കോട്ടയം:   ലോക്ക്ഡൌൺ ലംഘിച്ച് അതിഥി തൊഴിലാളികൾ പായിപ്പാട് ടൌണിൽ കൂട്ടം ചേർന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. മുഹമ്മദ് റിഞ്ജുവാണ് അറസ്റ്റിലായത്. ധർണ്ണ നടത്തിയതിന്റെ പേരിൽ രണ്ടായിരം തൊഴിലാളികൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുമുണ്ട്.അറസ്റ്റിനു മുന്നോടിയായി കോട്ടയം ജില്ലയിൽ സെക്ഷൻ 144 പ്രകാരം ജില്ലാ കളക്ടർ...

തുല്യവേതനം ഉറപ്പാക്കുക; വനിതകള്‍ ബിഎസ്എൻഎൽ ഓഫീസ് ഉപരോധിച്ചു

എറണാകുളം: ഓൾ ഇന്ത്യ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് വർക്കിങ് വിമെൻ  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിഎസ്എൻഎൽ ഓഫീസ് ഉപരോധിച്ചു. മിനിമം വേതനം–തുല്യവേതനം എന്നിവ ഉറപ്പാക്കുക, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുക, ജനപ്രതിനിധി സഭയിൽ 33 ശതമാനം സ്ത്രീസംവരണം ഉറപ്പാക്കുക തുടങ്ങിയ  ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷൻ...

ട്രംപിന്റേയും മോദിയുടേയും കോലം കത്തിച്ച് പ്രതിഷേധം 

എറണാകുളം:അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് സിഐടിയു എറണാകുളം മേഖലാ കമ്മറ്റി ട്രംപിന്റേയും മോദിയുടേയും കോലം കത്തിച്ചു. ഇന്നലെ വഞ്ചി സ്‌ക്വയറില്‍ നിന്ന് ആരംഭിച്ച പ്രകടനം മേനക ജംഗ്ഷനില്‍ അവസാനിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം സിഐടിയു ജില്ലാ പ്രസിഡന്റ് പി.ആര്‍ മുരളീധരന്‍ ഉദ്ഘാടനം...

പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണം, മരണം വരെ സമരം ചെയ്യുമെന്ന് പ്രദേശവാസികള്‍

പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണത്തിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി ജനകീയ സമരസമിതി. നിരോധനാഞ്ജ പ്രഖ്യാപിച്ച് നിർമ്മാണം തുടരുന്ന സർക്കാർ നിലപാടിനെതിരെ പ്രതിഷേധം വ്യാപകമാണ്. രണ്ടരവർഷത്തിന് ശേഷം നിരോധനാജ്ഞയുടെ ബലത്തിൽ പുതുവൈപ്പിലെ എൽ പി.ജി ടെർമിനൽ നിർമാണം പുനരാരംഭിച്ച് രണ്ട് മാസം പൂർത്തിയായതിന് പിന്നാലെയാണ് സമരം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്.കനത്ത പൊലീസ് കാവലിലാണ്...

പൗരത്വഭേദഗതി നിയമത്തിനെതിരെ യോജിച്ച പോരാട്ടത്തിന് ഇപ്പോഴും അവസരമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തൃശൂർ:   കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ചുള്ള പോരാട്ടത്തിൽനിന്നു പ്രതിപക്ഷം പിന്നോട്ടുപോയതിനെക്കുറിച്ചു പരാമർശിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യം മുഴുവൻ ഉറ്റുനോക്കിയ യോജിച്ചുള്ള സമരത്തിൽ നിന്നു പ്രതിപക്ഷം പിന്നോട്ടുപോയതുചെറിയ മനസ്സുള്ള ചിലരുടെ ഇടപെടൽ മൂലമാണെന്നും, നാടിന്റെ നിലനിൽപിന്റെ പ്രശ്നമാണെങ്കിലും ഞങ്ങളോടു യോജിക്കാനില്ലെന്നാണ് ചില ആളുകൾ പറഞ്ഞതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒറ്റയ്ക്കൊറ്റയ്ക്കുള്ള അഭിപ്രായപ്രകടനവും ശക്തികാണിക്കലുമല്ല മറിച്ച്...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആംസ്റ്റർഡാമിൽ വീണ്ടും പ്രതിഷേധം

ആംസ്റ്റർഡാം:   ഇന്ത്യയിൽ നടപ്പാക്കാനിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി ആംസ്റ്റർഡാമിലെ ഇന്ത്യക്കാർ. കഴിഞ്ഞ ദിവസം ആംസ്റ്റർഡാമിലെ ഡാം സ്ക്വയറിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പ്രതിഷേധവുമായി അണി നിരന്നത്.ഇന്ത്യയിൽ പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന വിദ്യാർത്ഥികൾക്കും ജനങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ചും സിഎഎ, എൻആർസി എന്നിവയിൽ പ്രതിഷേധിച്ചും മുദ്രാവാക്യങ്ങളുയർത്തിയുമാണ് പ്രതിഷേധം....

ഇറാനിൽ പ്രതിഷേധം പടരുന്നു; രാജ്യത്തു കലാപനിയന്ത്രണ സേനയിറങ്ങി

ഇറാൻ:  ഉക്രെയിനിന്റെ യാത്രാവിമാനം വീഴ്ത്തിയതിന്റെ ഉത്തരവാദിത്തം ഇറാന്റെ റവല്യൂഷനറി ഗാർഡ് ഏറ്റതിനെ തുടർന്ന് രാജ്യമെങ്ങും പ്രതിഷേധം പടരുന്നു. ‘മാപ്പു പറയുക, രാജിവയ്ക്കുക’ എന്നീ മുദ്രാവാക്യങ്ങളുമായി ആയിരങ്ങൾ ടെഹ്റാനിലെ അമീർ അക്ബർ സർവകലാശാലയിൽ പ്രകടനം നടത്തി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.  ബുധനാഴ്ച നടന്ന വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട 176...