Sat. Jan 18th, 2025
മ​ല​പ്പു​റം:

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​യി​ൽ ര​ണ്ടു​പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി പ​രി​ഹാ​ര​മാ​വാ​തെ തു​ട​രു​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര പ​രി​ഹാ​ര​മാ​വ​ശ്യ​പ്പെ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മ​ല​പ്പു​റ​ത്ത് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. ജൂ​നി​യ​ർ അ​ധ്യാ​പ​ക സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ൽ മു​ൻ യു ​ഡി എ​ഫ് സ​ർ​ക്കാ​ർ കൈ​ക്കൊ​ണ്ട തീ​രു​മാ​നം ഉ​ത്ത​ര​വാ​കാ​തെ നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും പ്രി​ൻ​സി​പ്പ​ൽ നി​യ​മ​ന​ത്തി​ൽ ആ​വ​ർ​ത്തി​ച്ചു​ണ്ടാ​യ കോ​ട​തി വി​ധി​ക​ൾ ന​ട​പ്പാ​ക്കാ​തെ​യും തു​ട​രു​ന്ന സ​ർ​ക്കാ​റിെൻറ അ​ന​ങ്ങാ​പ്പാ​റ ന​യ​ത്തി​നെ​തി​രെ പ്ര​തീ​കാ​ത്മ​ക​മാ​യി നെ​ല്ലി​ക്കാ​ത്ത​ളം വെ​ച്ചാ​യി​രു​ന്നു സ​മ​രം.

സം​സ്കാ​ര സാ​ഹി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ൻ​റ് കെ ​ടി ഉ​മ്മ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് എം സ​ന്തോ​ഷ് കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ എം ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ൻ​റ് റോ​യി​ച്ച​ൻ ഡൊ​മ​നി​ക്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ടി എ​സ്ഡാ​നി​ഷ്, ഡോ ​വി അ​ബ്​​ദു​സ​മ​ദ്, എ​ൻ ​ജി ​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ല പ്ര​സി​ഡ​ൻ​റ് സി വി​ഷ്ണു​ദാ​സ്, എ എ​ച്ച്എ​സ് ​ടി ​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ പി അ​ബ്​​ദു​ന്നാ​സി​ർ, ജി​ല്ല സെ​ക്ര​ട്ട​റി കെ ​മു​ഹ​മ്മ​ദ് റ​സാ​ഖ്, കെ ​പി അ​നി​ൽ​കു​മാ​ർ, കെ എ അ​ഫ്സ​ൽ, വി ​സി​ദ്ധീ​ഖ്, എ​ൻ അ​ബ്​​ദു​ൽ ഷ​രീ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.