25 C
Kochi
Saturday, July 24, 2021
Home Tags Government

Tag: government

സെക്രട്ടേറിയറ്റിനുള്ളിലും നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ

തിരുവനന്തപുരം:മന്ത്രിമാരുടെ ഓഫിസുകളിലും സെക്രട്ടേറിയറ്റിനുള്ളിലും നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. പുറത്തുനിന്നുള്ളവർക്ക് സെക്രട്ടേറിയറ്റിൽ പ്രവേശിക്കണമെങ്കിൽ സന്ദർശിക്കേണ്ട ഓഫിസിൽനിന്നുള്ള അനുമതി ഉറപ്പാക്കണം. അണ്ടർ സെക്രട്ടറി പദവിക്കും അതിനുമുകളിലുമുള്ള ഉദ്യോഗസ്ഥരുടെ അനുമതിയോടെയാകും ഇനിമുതൽ പ്രവേശനം അനുവദിക്കുക.മന്ത്രിമാരുടെയോ വകുപ്പ് തലവന്മാരുടെയോ ഓഫിസുകളിലേക്കുള്ള സന്ദർശകരെ രേഖകൾ പരിശോധിച്ച ശേഷമേ കയറ്റിവിടാവൂ. മെയിൻ ബ്ലോക്കിലെത്തുന്ന സന്ദർശകരെ...

കേരളത്തിന്‍റെ ‘വാക്സിന്‍ ലക്ഷ്യങ്ങള്‍’ പ്രതീക്ഷിച്ച വേഗം കൈവരിക്കാനാകാതെ മുടന്തുന്നു

തിരുവനന്തപുരം:ജൂലൈ 15നകം സംസ്ഥാനത്ത് 45 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാനുള്ള സർക്കാർ ശ്രമം പ്രതീക്ഷിച്ച വേഗം കൈവരിക്കാനാകാതെ മുടന്തുന്നു. നിശ്ചയിച്ച സമയം പകുതി പിന്നിട്ടെങ്കിലും 45ന് മുകളിലുള്ള അരക്കോടി പേരിൽ പത്തുലക്ഷത്തിലധികം പേർക്കാണ് ആദ്യഡോസ് നൽകാനായത്. ലക്ഷ്യം കൈവരിക്കാനായി ഈ മാസം 38 ലക്ഷം ഡോസ്...

ലക്ഷദ്വീപിൽ വീണ്ടും വിവാദ നടപടിയുമായി ഭരണകൂടം

കൊച്ചി:ലക്ഷദ്വീപിൽ വീണ്ടും വിവാദ നടപടിയുമായി ഭരണകൂടം. ചെറിയം ദ്വീപിലെ ഷെഡ്ഡുകൾ പൊളിച്ചു മാറ്റണമെന്നാണ്​ ഭരണകൂടത്തിന്‍റെ പുതിയ ഉത്തരവ്​. മത്സ്യത്തൊഴിലാളികൾ നിർമിച്ച ഷെഡ്​ ഏഴ്​ ദിവസത്തിനകം​ പൊളിച്ച്​ മാറ്റണമെന്ന്​ ഉത്തരവിൽ വ്യക്​തമാക്കുന്നു.മത്സ്യത്തൊഴിലാളികൾ സ്വമേധയ ഷെഡ്ഡ്​​ പൊളിച്ചില്ലെങ്കിൽ റവന്യ വകുപ്പ്​ അത്​ ചെയ്യും. പൊളിക്കാനുള്ള ചെലവ്​ തൊഴിലാളികളിൽ നിന്നും ഈടാക്കുമെന്നും...

കൊവിഡ് പ്രതിരോധം: 4 കോടി എംഎൽഎ ഫണ്ട് മോൻസ് ജോസഫ്, സർക്കാറിന് കൈമാറി

കുറവിലങ്ങാട്:കൊവിഡിന്‍റെയും വിവിധ സാംക്രമിക - പകർച്ചവ്യാധി രോഗങ്ങളുടെയും പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും നിർദ്ദേശിച്ചതിനോട് സഹകരിച്ച് കൊണ്ട് ഈ വർഷത്തെ കടുത്തുരുത്തി നിയോജക മണ്ഡലം ആസ്തി വികസന എംഎൽഎ ഫണ്ടിൽ നിന്ന് 4 കോടി രൂപ സർക്കാറിന് കൈമാറിക്കൊണ്ട് കത്ത് നൽകിയതായി അഡ്വ മോൻസ് ജോസഫ് എംഎൽഎ....

ഒറ്റ-ഇരട്ട നമ്പര്‍ അപ്രായോഗികമെന്ന് ബസ്സുടമകള്‍

തിരുവനന്തപുരം:ലോക്ക്ഡൗണ്‍ അവസാനിച്ചതിനെ തുടര്‍ന്ന് സര്‍വീസ് നടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും ആശങ്കയുമായി സ്വകാര്യ ബസുടമകള്‍. ഒറ്റ-ഇരട്ട നമ്പര്‍ ക്രമത്തില്‍ സര്‍വീസ് നടത്തുന്നത് അപ്രായോഗികമാണെന്ന് ബസ് ഉടമകള്‍ അഭിപ്രായപ്പെട്ടു. സ്വകാര്യ ബസുകള്‍ നിരത്തിലിറക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും ഡീസലിന് സബ്‌സിഡി നല്‍കിയില്ലെങ്കില്‍ ബസ് ചര്‍ജ് കൂട്ടണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു.അണ്‍ലോക്ക്...

വാക്സിൻ വില വർദ്ധിപ്പിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഭാരത് ബയോടെക്കും സെറം ഇൻസ്റ്റിറ്റ്യൂട്ടും

ന്യൂഡൽഹി:കേന്ദ്രസർക്കാരിന് നൽകുന്ന വാക്സീൻ്റെ വിലയിൽ വർദ്ധന ആവശ്യപ്പെട്ട് വാക്സീൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്കും സെറം ഇൻസ്റ്റിറ്റ്യൂട്ടും. നിലവിൽ 150 മുതൽ 210 രൂപ വരെ നൽകിയാണ് കേന്ദ്രപൂളിലേക്ക് കൊവിഷിൽഡും കൊവാകീസിനും വാങ്ങിയിരുന്നത്. ഇതു പോരെന്നും വാക്സീൻ വില വർദ്ധിപ്പിച്ചാൽ മാത്രമേ ഭാവിയിലെ വാക്സീൻ ഗവേഷണത്തിനും വിതരണത്തിനും നിർമ്മാണത്തിനുമുള്ള...

ഓട്ടോ ടാക്സി സർവീസ് 8% താഴെ ടിപിആർ ഉള്ള സ്ഥലങ്ങളിൽ മാത്രം; ലോക്ഡൗൺ ഇളവ്, സർക്കാർ ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കെഎസ്ആർടിസി സർവ്വീസുകൾ നടത്താം. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പ്രവർത്തനാനുമതി ഉണ്ട്. രോഗവ്യാപന തോത് അനുസരിച്ച് എ,ബി,സി,ഡി മേഖല തിരിച്ചാണ് ഇളവുകൾ അനുവദിച്ചിരിക്കുന്നത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8% ഇൽ താഴെ ഉള്ള സ്ഥലങ്ങൾ  എ...

മുട്ടിൽ മരംമുറി: സര്‍ക്കാരിന് ഭയക്കാൻ ഒന്നുമില്ലെന്ന് റവന്യുമന്ത്രി

തിരുവനന്തപുരം:മുട്ടിൽ മരം മുറിക്കേസിൽ സർക്കാരിന് ഒന്നും ഭയക്കാനില്ലെന്ന് വ്യക്തമാക്കി റവന്യു മന്ത്രി കെ രാജൻ. സര്‍ക്കാരിന്റെ ഒരു കഷ്ണം തടി പോലും നഷ്ടമായിട്ടില്ല. നഷ്ടപ്പെടാൻ അനുവദിക്കുകയും ഇല്ല. സർക്കാർ നിലപാട് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിട്ടില്ല.പാര്‍ട്ടി നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറയുമെന്നും മന്ത്രി കെ...

മുകുള്‍ റോയ് തൃണമൂല്‍ വൈസ് പ്രസിഡന്റ് ആയേക്കും; ഇസഡ് കാറ്റഗറി സുരക്ഷയൊരുക്കി സര്‍ക്കാര്‍

കൊല്‍ക്കത്ത:തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയ മുകുള്‍ റോയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്തി ബംഗാള്‍ സര്‍ക്കാര്‍. ഇസഡ് കാറ്റഗറി സുരക്ഷയാണ് മുകുള്‍ റോയ്ക്ക് ഏര്‍പ്പെടുത്തിയത്. ബിജെപിയില്‍ നിന്നും തൃണമൂലിലേക്ക് തിരിച്ചുവരികയാണെന്ന് കഴിഞ്ഞ ദിവസമാണ് മുകുള്‍ റോയ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് സുരക്ഷ ഏര്‍പ്പെടുത്താനുള്ള തീരുമാനം.മുകുള്‍ റോയിയെ തൃണമൂല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ആക്കുമെന്നും...

ലോക്ക്ഡൗണ്‍ തുടരണോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

തിരുവനന്തപുരം:ലോക്ക്ഡൗണ്‍ തുടരണോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടായേക്കും. ബുധനാഴ്ച വരെയാണ്  നിലവില്‍ നിയന്ത്രണങ്ങള്‍. രോഗ സ്ഥിരീകരണ നിരക്കടക്കം പരിശോധിച്ചശേഷമായിരിക്കും സര്‍ക്കാര്‍ തീരുമാനം.മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരുന്ന അവലോകനയോഗമായിരിക്കും ലോക്ക്ഡൗണിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കുക. ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ചശേഷമായിരിക്കും...