Mon. Dec 23rd, 2024

ആലപ്പുഴ:

കൊവിഡ് നിയന്ത്രണങ്ങൾക്ക് മാറ്റം വന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ ഹൗസ് ബോട്ടുകൾക്കും ശിക്കാരവള്ളങ്ങൾക്കും സർവ്വീസ് നടത്താൻ അനുമതി. ജില്ലാ കളക്ടറാണ് കർശന നിബന്ധനകളോട് ബോട്ട്/വള്ളം സർവ്വീസിന് അനുമതി നൽകിയത്.

കടുത്ത പ്രതിസന്ധി നേരിട്ട ആലപ്പുഴയിലെ ടൂറിസം മേഖലയ്ക്ക് പുതിയ തീരുമാനം ഉണർവേകും എന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് പ്രതിരോധ വാക്സീൻ സ്വീകരിച്ച ജീവനക്കാരെ വച്ച് മാത്രമേ ഹൗസ് ബോട്ടുകളും വള്ളങ്ങളും ഉപയോ​ഗിക്കാവൂ എന്ന് കളക്ടർ നിർദേശിച്ചിട്ടുണ്ട്.

യാത്ര ചെയ്യാനെത്തുന്ന വിനോദ സഞ്ചാരികൾ  72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കൊവിഡ് വാക്‌സിൻ ഒരു ഡോസ് സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതാണ്.

By Rathi N