കായംകുളം:
ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ അവശനായി കണ്ട വയോധികന്റെ ദൈന്യാവസ്ഥക്ക് പരിഹാരം കാണാൻ ഇറങ്ങിയ പാരാമെഡിക്കൽ വിദ്യാർത്ഥിനി സമൂഹ മാധ്യമങ്ങളിലെ താരമായി. മണിവേലിക്കടവ് കരിയിൽ കിഴക്കതിൽ അരവിന്ദൻറ മകൾ അഞ്ജുവിൻറ (25) സേവനമാണ് ചർച്ചയാകുന്നത്.
ഇവരുടെ ശ്രമഫലമായി ഇരുപതോളം തെരുവുവാസികൾക്കാണ് കൊവിഡ് വാക്സിൻ സൗകര്യം ലഭിച്ചത്. ജൂലൈ 29ന് പരീക്ഷ കഴിഞ്ഞ് കാത്തിരിപ്പുകേന്ദ്രത്തിൽ നിൽക്കവെ, അവശനായി കണ്ട വയോധികന്റെ ക്ഷേമം അന്വേഷിച്ചപ്പോൾ ആധാറോ മറ്റ് രേഖകളോ ഇല്ലാത്തതിനാൽ വാക്സിൻ ലഭിച്ചില്ലെന്ന വിഷമം പങ്കുവെക്കുകയായിരുന്നു.
ഓഫിസുകൾ കയറിയിറങ്ങാൻ അനുവാദമില്ലാത്ത ഇക്കൂട്ടർക്ക് വാക്സിൻ ലഭ്യമാക്കണമെന്ന ചിന്തയുമായാണ് റേഡിയോഗ്രഫി വിദ്യാർത്ഥിയായ അഞ്ജു വീട്ടിലേക്ക് മടങ്ങുന്നത്. തുടർന്ന് കൊച്ചി കോർപറേഷൻ തെരുവുവാസികൾക്ക് വാക്സിൻ ലഭ്യമാക്കിയ ഇടപെടലുകൾ മനസ്സിലാക്കി ഈ വഴി തിരഞ്ഞെടുക്കുകയായിരുന്നു.
അടുത്ത ദിവസം അധികൃതരെ ബന്ധപ്പെെട്ടങ്കിലും സാേങ്കതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടി നിരുത്സാഹപ്പെടുത്തുകയായിരുന്നു. ഇതോടെ പണം മുടക്കി വാക്സിൻ ലഭ്യമാക്കാൻ ശ്രമം തുടങ്ങി. സ്വകാര്യസ്ഥാപനം ഇതിന് സന്നദ്ധമായി.
സഹപാഠികളടക്കമുള്ളവർ പിന്തുണയുമായി രംഗത്തുവന്നതോടെ ഇടപെടൽ ഊർജിതമായി. അതിനിടജില്ല മെഡിക്കൽ ഓഫിസർ ഇടപെട്ട് വാക്സിൻ സൗകര്യം നൽകാമെന്നു ഉറപ്പുനൽകി.
സന്നദ്ധപ്രവർത്തകർ പിന്തുണയുമായി എത്തിയതോടെ കാര്യങ്ങൾ എളുപ്പമായി. ബോയ്സ് സ്കൂളിന് സമീപത്തെ സെൻറ് ബേസിൽ ചർച്ച് വളപ്പിൽ ടൗണിൽ അലഞ്ഞുതിരിയുന്നവരും അല്ലാത്തവരുമായ 20പേരെ ആർടി പിസിആർ പരിശോധനക്ക് വിധേയരാക്കി.
ഇതിെൻറ ഫലം എത്തിയാലുടൻ വാക്സിനും വിതരണം ചെയ്യും. അഞ്ജുവിന് ഇത്തരം സാമൂഹിക ഇടപെടൽ ആദ്യാനുഭവമാണ്. മാതാപിതാക്കളായ അരവിന്ദന്റെയും സുനന്ദയുടെയും സഹോദരൻ അഭിലാഷിന്റെയും പിന്തുണയാണ് രംഗത്തിറങ്ങാൻ പ്രേരണ.