Thu. Jan 23rd, 2025

പാലക്കാട്:

മുണ്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ലക്ഷ്മണനെ സിപിഎം സസ്പെന്റ് ചെയ്തു. സിപിഎം മുണ്ടൂർ ഏരിയ കമ്മിറ്റി അംഗമാണ്. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ.

ദീർഘകാലം മുണ്ടൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. മുണ്ടൂരിൽ പാർട്ടി വിഭാഗീയത ശക്തമായി നിലനിന്നിരുപ്പോൾ വിഎസ് പക്ഷക്കാരനായിരുന്നു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും പാര്‍ട്ടി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.

By Rathi N