Fri. Apr 26th, 2024

കൊച്ചി:

നഗരത്തിലെ ഗതാഗത സംവിധാനമാകെ ഒരുകുടക്കീഴിലാക്കുന്ന കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്ക്‌ 23ന്‌ നിലവിൽ വരും. വിവിധ ഗതാഗത സേവനദാതാക്കളും പൊതു സ്വകാര്യ ഗതാഗത ഏജൻസികളും ഗതാഗത അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സേവനദാതാക്കളും ഒരു മൊബൈൽ ആപ്പിലൂടെ ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യ സംവിധാനമാണിത്‌.

രാജ്യത്ത്‌ ആദ്യമായി രൂപീകരിച്ച കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്‌ അതോറിറ്റിയുടെ കീഴിലാണിത്‌ നിലവിൽ വരുക. ഇതോടൊപ്പം ടാക്‌സി ഡ്രൈവർമാർക്ക്‌ ഇടനിലക്കാരുടെ ചൂഷണമില്ലാതെ ഓൺലൈൻ സംവിധാനമായി കൊച്ചി എംടിഎയുടെ സഹായത്തോടെ ആരംഭിക്കുന്ന ‘യാത്രി റൈഡ്‌’ ആപ്പും 23ന്‌ എറണാകുളം ടൗൺഹാളിൽ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും

ബെക്കൻ ഫൗണ്ടേഷൻ, ജെസ്‌പെ ടെക്നോളജീസ്‌, നാഷണൽ സെക്യൂരിറ്റീസ്‌ ഡെപ്പോസിറ്ററി ലിമിറ്റഡ്‌ ഇന്ത്യ എന്നിവ കെഎംടിഎയുടെ കീഴിൽ സൗജന്യ സേവനം നൽകും. ഇലക്ട്രിക് പോളിസിയുടെ ഭാഗമായി രണ്ട്‌ ലക്ഷം ഇലക്ട്രിക് സ്കൂട്ടറുകൾ ഗതാഗതത്തിന്റെ ഭാഗമാക്കുക എന്ന ഉദ്ദേശ്യത്തോടെ ഗ്രിഡുമായി സംയോജിച്ചു ഉപയോഗിക്കാവുന്ന ടിവിഎസ്‌ ഐക്യൂബ്‌ സ്‌കൂട്ടർ യോഗത്തിൽ അവതരിപ്പിക്കും.

By Rathi N