Thu. Jul 3rd, 2025
ന്യൂഡൽഹി:

അനുപ് ചന്ദ്ര പാണ്ഡെയെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ വിരമിച്ചതിനെതുടർന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പാനലിൽ ഉണ്ടായ ഒഴിവിലാണ് നിയമനം.

ഉത്തർപ്രദേശ് കേഡറിൽ നിന്നു വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ് അനുപ് ചന്ദ്ര പാണ്ഡേ. ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിയായി ആറുമാസം കാലാവധി നീട്ടി ലഭിച്ചിരുന്ന അനുപ് ചന്ദ്ര പാണ്ഡേ 2019 ഓഗസ്റ്റിൽ ആണ് വിരമിച്ചത്.

1948 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അനുപ് ചന്ദ്ര പാണ്ഡെ.

By Divya