25 C
Kochi
Wednesday, December 1, 2021

Daily Archives: 8th June 2021

ഒട്ടാവ:കാനഡയില്‍ മുസ്‌ലിം കുടുംബത്തിലെ നാലുപേരെ ട്രക്ക് ഇടിച്ചു കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയുടെ തെക്ക് ഭാഗത്താണു സംഭവം. തിങ്കഴാള്ചയാണു സംഭവം നടന്നത്. പിക്ക് അപ്പ് ട്രക്ക് ഓടിച്ച ഒരാള്‍ നാലു പേരെ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മുന്‍കൂട്ടി തീരുമാനിച്ച ആക്രമണമാണെന്നാണു പൊലീസ് പറഞ്ഞത്.കവചം പോലുള്ള വസ്ത്രം ധരിച്ച 20 കാരന്‍ ഞായറാഴ്ച വൈകുന്നേരം ആക്രമണത്തിനു ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ലണ്ടനിലെ ഒന്റാറിയോയിലെ കവലയില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള...
ന്യൂഡല്‍ഹി:കേരളത്തില്‍ ക്രിസ്ത്യന്‍ സമുദായവുമായി അടുപ്പം സ്ഥാപിക്കണമെന്നു ബിജെപി സംസ്ഥാന നേതൃത്വത്തിനോടു കേന്ദ്രം. ഞായറാഴ്ച വൈകീട്ടു ദേശീയ ജനറല്‍ സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ നിര്‍ദ്ദേശം നല്‍കിയത്.ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കു ബിജെപിയോട് അടുക്കാന്‍ തടസങ്ങളൊന്നും കാണുന്നില്ലെന്നാണു മോദി പറയുന്നത്. കേരളത്തിലെ ബിജെപിയുടെ തിരഞ്ഞെടുപ്പു പരാജയം സംബന്ധിച്ചു കേന്ദ്രനിര്‍ദ്ദേശ പ്രകാരം ഇ ശ്രീധരന്‍, ജേക്കബ് തോമസ്, സി വി ആനന്ദബോസ് എന്നിവര്‍ കേന്ദ്രനേതൃത്വത്തിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണു വിവരം.കഴിഞ്ഞ ദിവസം നടന്ന...
കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ൽ ആ​ദ്യ ഡോ​സ്​ ഓക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സാ​യി ഫൈ​സ​ർ സ്വീ​ക​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കും. ഓക്​​സ്​​ഫ​ഡ്​ വാ​ക്​​സി​ൻ ര​ണ്ട്​ ബാ​ച്ച്​ എ​ത്തി​യ​ത്​ ആ​ദ്യ ഡോ​സ്​ ന​ൽ​കി തീ​രു​ക​യും പി​ന്നീ​ടു​ള്ള ബാ​ച്ച്​ അ​നി​ശ്ചി​ത​മാ​യി വൈ​കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ര​ണ്ടാം ഡോ​സ്​ മ​റ്റൊ​രു ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​ത്.ഇ​തു​കൊ​ണ്ട്​ ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ളി​ല്ല എ​ന്ന വി​ദ​ഗ്​​ധാ​ഭി​പ്രാ​യം​കൂ​ടി മാ​നി​ച്ചാ​ണ്​ തീ​രു​മാ​നം. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ്​...
ദോഹ:ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസിയെ മറികടന്നു സുനില്‍ ഛേത്രി. തിങ്കളാഴ്ച ബംഗ്ലാദേശിനെതിരായ ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ഛേത്രി ഇരട്ടഗോള്‍ നേടിയതോടെ താരത്തിന്റെ പേരില്‍ 74 ഗോളുകളായി.ഇപ്പോഴും ഫുട്‌ബോള്‍ കളിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതു പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 103 ഗോളുകളാണു റൊണാള്‍ഡോയുടെ പേരിലുള്ളത്. നേരത്തെ പട്ടികയില്‍ മെസിക്കൊപ്പം മൂന്നാമതായിരുന്നു ഛേത്രി.ഇരുവര്‍ക്കും 72 ഗോളുകളായിരുന്നു. 73...
കണ്ണൂര്‍:കണ്ണൂർ ജില്ലയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതിയിൽ വൻ ക്രമക്കേട് നടന്നതായി വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ. അഴിമതിയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎമ്മും രംഗത്തെത്തി.3.88 കോടി രൂപയാണ് കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്ക്ക് വേണ്ടി വകയിരുത്തിയത്. പദ്ധതിയിൽ വൻ ക്രമക്കേടാണ് നടന്നത്. 2016 ഫെബ്രുവരി 29ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത പദ്ധതി ഒറ്റദിവസം കൊണ്ട് നിർജീവമായി.ടെൻഡർ നൽകിയതിലെ അഴിമതിയാണ് ആരംഭത്തിൽ...
ന്യൂഡല്‍ഹി:ഇന്ത്യയിൽ കൊറോണ വൈറസിന്‍റെ കൊവിഡ് വകഭേദം കൂടി കണ്ടെത്തി. B.1.1.28.2 എന്ന വകഭേദമാണ് കണ്ടത്. വിദേശത്ത് നിന്ന്‌ എത്തിയവരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. കടുത്ത ലക്ഷണങ്ങൾക്ക് ഇടയാക്കാവുന്നതാണ് പുതിയ വകഭേദം. അതേസമയം രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകൾ ഒരു ലക്ഷത്തിന് താഴെയെത്തി.രാജ്യത്തെ പുതുക്കിയ വാക്സീൻ മാർഗ്ഗനിർദ്ദേശം ഈയാഴ്ച നിലവില്‍ വരും. വാക്സീൻ മുൻഗണന പട്ടിക തയ്യാറാക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നല്‍കും. ചെറിയ സ്വകാര്യ ആശുപത്രികൾക്ക് വാക്സീൻ നല്‍കാൻ മുൻഗണന...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരും. എന്നാൽ ഏർപ്പെടുത്തിയെങ്കിലും പരമ്പരാഗത വള്ളങ്ങളിൽ മീൻപിടിക്കുന്നവർക്ക് വിലക്കില്ല. കൊവിഡ് വ്യാപനവും അടച്ചിടലും ഇന്ധനവില വർധനവും ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടയിലാണ് ട്രോളിങ് നിരോധനം.സാഹചര്യങ്ങളെ മറികടക്കാൻ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ. ട്രോളിങ് നിരോധനം കഴിയുമ്പോഴേക്കും സർക്കാർ ഇന്ധന സബ്‌സിഡി നൽകിയില്ലെങ്കിൽ പിടിച്ചുനിൽക്കാനാകില്ല എന്നാണ് ബോട്ടുടമകൾ പറയുന്നത്.കൊവിഡ് കാരണം നാട്ടിലേക്ക് മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ മടങ്ങിയെത്താത്തതിനാൽ...
തൃശ്ശൂര്‍:കൊടകര കുഴൽപ്പണ കേസിലെ 15-ാം പ്രതിക്കായി അന്വേഷണം കർണാടകത്തിലേക്ക്. കണ്ണൂർ സ്വദേശി ഷിഗിൽ ബംഗ്ലുരൂവിലാണ് ഒളിവിൽ കഴിയുന്നതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.പ്രതിയെ പിടികൂടാൻ അന്വേഷണ സംഘം കർണാടക പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. മൂന്ന് യുവാക്കൾക്കൊപ്പം കാറിലാണ് ഷിഗിൽ ചുറ്റിക്കറങ്ങുന്നതെന്നും ആശ്രമങ്ങൾ കേന്ദ്രീകരിച്ചാണ് താമസമെന്നും പൊലീസ് പറയുന്നു. കവർച്ചാ പണത്തിലെ പത്ത് ലക്ഷം രൂപയാണ് ഷിഗിലിൻ്റ പക്കലുള്ളത്.
ന്യൂഡൽഹി:വിദേശത്ത് പോകേണ്ടവർക്ക് കൊവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കുന്നതിലെ ഇടവേളയിൽ ഇളവ്. ഇവർക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്നാണ് പുതിയ നിർദേശം. സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയം ഇത് സബന്ധിച്ച് നിർദേശം നൽകി.ടോക്കിയോ ഒളിമ്പിക്കിൽ പങ്കെടുക്കുന്നവർക്കും, ജോലി, പഠനം എന്നീ ആവശ്യങ്ങൾക്കായി പോകുന്നവർക്കുമാണ് ഇളവ്. ഇവർ കൊവിൻ സർട്ടിഫിക്കറ്റ് പാസ്പോർട്ടിൽ ഉൾപ്പെടുത്തണം. ഓ​ഗസ്റ്റ് 31 വരെയാണ് ഈ ഇളവ്.വിദേശത്തേക്ക് പോകുന്നവർക്ക് കൊവിഷീൽഡ് വാക്സിൻ സർട്ടിഫിക്കേറ്റ് പര്യാപ്തമാണെന്നും മറ്റ് യോ​ഗ്യതാ...
ലക്ഷദ്വീപ്:കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ജോലിയില്ലാതായതോടെ പട്ടണിയിലമര്‍ന്ന് ലക്ഷദ്വീപ് ജനത. പല വീടുകളിലും കൃത്യമായി അന്നമെത്തിയിട്ട് ദിവസങ്ങളായി. ഭക്ഷണവിതരണത്തിന് അഡ്മിനിസ്ട്രേഷന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുമില്ല. ദ്വീപിലെ പട്ടിണി തടയാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതയിൽ ഹർജികൾ എത്തി.ഇവരുടെ വീടുകളിൽ മാത്രമല്ല ലക്ഷദ്വീപിലെ പല വീടുകളിലും അടുപ്പ് പുകഞ്ഞിട്ട് ദിവസങ്ങളായി. ഒരു മാസത്തിലേറെയായി ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്നവര്‍പോലും വീട്ടിലിരിക്കുകയാണ്. കൈയ്യില്‍ പണമില്ലാതായതോടെ ഭക്ഷണസാധനങ്ങള്‍ വാങ്ങാനും സാധിക്കാതായി.കേരളത്തിനു സമാനമായി കിറ്റുവിതരണമോ...