25 C
Kochi
Wednesday, December 1, 2021

Daily Archives: 7th June 2021

കൊല്‍ക്കത്ത:സി ബി എസ് ഇ  പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷകള്‍ മാറ്റിവെച്ചതില്‍ മോദി സര്‍ക്കാരിനു വിദ്യാര്‍ത്ഥികള്‍ നന്ദി പറയുന്ന വീഡിയോ നിര്‍മിച്ച് ട്വീറ്റ് ചെയ്യാന്‍ കേന്ദ്രീയ വിദ്യാലയങ്ങളോട് ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര. ട്വിറ്ററിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം.താങ്ക്യൂ മോദി സര്‍ നാസി ജര്‍മനിയുടെ പ്രൊപ്പഗാന്‍ഡയെപ്പറ്റി ഞങ്ങളുടെ കുട്ടികളെ പഠിപ്പിച്ചതിനു എന്നായിരുന്നു മഹുവയുടെ ട്വീറ്റ്. ഇക്കഴിഞ്ഞ ദിവസമാണു ബാംഗ്ലൂരിലെ കേന്ദ്രീയ വിദ്യാലയങ്ങളോടു വിദ്യാര്‍ത്ഥികളെക്കൊണ്ടു...
തിരുവനന്തപുരം:സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ഡിജിറ്റൽ ക്ലാസുകൾക്ക് ഇന്ന് തുടക്കം. ദിവസവും രണ്ടര മണിക്കൂർ ക്ലാസുകളാണ് പ്ലസ്ടു വിദ്യാർത്ഥികൾക്കായി കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി ലഭ്യമാവുക. ആദ്യത്തെ ഒരാഴ്ച കഴിഞ്ഞ വർഷത്തെ പാഠഭാഗങ്ങൾ എത്രത്തോളം മനസിലാക്കിയെന്ന് വിദ്യാർത്ഥികൾക്ക് കൂടി ബോധ്യമാകുംവിധമുള്ള ബ്രിഡ്ജ് ക്ലാസുകളാണ് നൽകുക.ഓരോ വിഷയങ്ങൾക്കും പ്രത്യേക സമയം ക്രമീകരിച്ചിട്ടുണ്ട്. രാവിലെ എട്ടരയ്ക്ക് ഇംഗ്ലീഷും ഒൻപതിന് ഇക്കണോമിക്‌സും 9.30 മുതൽ 10 വരെ ഹിസ്റ്ററിയുമാണ് ഇന്നത്തെ ക്ലാസുകൾ. ഉച്ചയ്ക്ക്...
ബെയ്ജിങ്:മൂന്നു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് ചൈനയിൽ കോവിഡ് വാക്സീൻ അടിയന്തര ഉപയോഗ അനുമതി. സിനോവാക് കമ്പനി നിർമിച്ച കൊറോണവാക് എന്ന വാക്സീനാണ് 3 – 17 പ്രായക്കാർക്ക് നൽകുക. എന്നാൽ കുട്ടികളിലെ വാക്സീൻ വിതരണം എന്നാണു തുടങ്ങുകയെന്നു വ്യക്തമാക്കിയിട്ടില്ല.മുതിർന്നവരെപ്പോലെ കുട്ടികളിലും വാക്സീൻ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ആദ്യ രണ്ടുഘട്ടം പരീക്ഷണങ്ങളിലെ ഫലമെന്ന് സിനോവാക് ചെയർമാൻ യിൻ വെയ്ഡോങ് പറഞ്ഞു.ചൈനയുടെ സിനോഫാം വാക്സീന് നേരത്തേ തന്നെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ട്. പുതിയ...
അബുദാബി:അബുദാബിയില്‍ താമസവിസയുമായി ബന്ധപ്പെട്ട മെഡിക്കല്‍ പരിശോധനകള്‍ക്ക് കൊവിഡ് പരിശോധനാ ഫലം നിര്‍ബന്ധമാക്കി. അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയായ സെഹയാണ് ഇക്കാര്യം അറിയിച്ചത്.താമസവിസ പുതുക്കുന്നവരും പുതിയ വിസ എടുക്കുന്നവരും ഇനി മുതല്‍ മെഡിക്കല്‍ പരിശോധനയ്ക്ക് മുമ്പ് കൊവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും കൈവശം കരുതണം. 72 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് പരിശോധനാ ഫലമാണ് ഹാജരാക്കേണ്ടത്. ജൂണ്‍ ഏഴ് തിങ്കളാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
തിരുവനന്തപുരം:ലോക്ക്ഡൗണ്‍ തുടരണോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടായേക്കും. ബുധനാഴ്ച വരെയാണ്  നിലവില്‍ നിയന്ത്രണങ്ങള്‍. രോഗ സ്ഥിരീകരണ നിരക്കടക്കം പരിശോധിച്ചശേഷമായിരിക്കും സര്‍ക്കാര്‍ തീരുമാനം.മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരുന്ന അവലോകനയോഗമായിരിക്കും ലോക്ക്ഡൗണിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കുക. ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ചശേഷമായിരിക്കും തീരുമാനം. രോഗസ്ഥിരീകരണ നിരക്ക് 10ലും താഴെയെത്തിയ ശേഷം മാത്രം ലോക്ഡൗൺ പൂർണമായി പിൻവലിച്ചാൽ മതിയെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം.നിലവില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍...
തിരുവനന്തപുരം:പുനലൂർ മൂവാറ്റുപുഴ ഹൈവേ നിർമാണം ഒക്ടോബറിനകം പൂർത്തിയാക്കാൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശം. തർക്കങ്ങൾ ഉടൻ പരിഹരിച്ച് നിർദിഷ്ട വീതിയിൽ തന്നെ റോഡ് പണി നടത്താൻ കോന്നിയിൽ നടന്ന അവലോകന യോഗത്തിൽ തീരുമാനമായി. നിർമാണ പുരോഗതി ഓരോ മാസവും എംഎൽഎമാർ വിലയിരുത്തും.പുനലൂർ മൂവാറ്റുപുഴ ഹൈവേ കടന്നുപോകുന്ന പത്തനംതിട്ട ജില്ലയിലെ കോന്നിയിലും റാന്നിയിലുമാണ് പൊതുമരാമത്ത് മന്ത്രി സന്ദർശനം നടത്തിയത്. മുവാറ്റുപുഴ മുതൽ പൊൻകുന്നം വരെ വേഗത്തിൽ പണി പൂർത്തിയായെങ്കിലും...
തൃശൂർ/കാസർകോട്:കൊടകരയിൽ വാഹനാപകടം സൃഷ്ടിച്ച് മൂന്നര കോടി രൂപ കുഴൽപണം കവർന്ന കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു. കേസിലെ പരാതിക്കാരനായ ധർമരാജനെ സുരേന്ദ്രന്റെ മകന്റെ ഫോണിൽ നിന്ന് വിളിച്ചതായി സൈബർ പൊലീസ് സ്ഥിരീകരിച്ചു.ഫോണിൽ നിന്നു മറ്റാരെങ്കിലും വിളിച്ചതാകാമെന്ന സാധ്യതയും പൊലീസ് അന്വേഷിക്കുന്നു. സുരേന്ദ്രന്റെ മകനെ അറിയില്ലെന്നും വിളിച്ചിട്ടില്ലെന്നുമാണ് ധർമരാജൻ പൊലീസിനു നൽകിയ മൊഴി.ഇതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ ജനവിധി...
ന്യൂദല്‍ഹി:ആഭ്യന്തര വിമാനയാത്ര നടത്തുന്നതിന് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണമെന്ന വ്യവസ്ഥയില്‍നിന്നു രണ്ടു ഡോസ് കൊവിഡ് വാക്സിന്‍ എടുത്തവരെ ഒഴിവാക്കിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ആരോഗ്യ മന്ത്രാലയം അടക്കമുള്ളവരുമായി ചര്‍ച്ചചെയ്ത് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. ഇതു സംബന്ധിച്ച ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.വ്യോമയാന മന്ത്രാലയം ഒറ്റക്ക് തീരുമാനം എടുക്കില്ല. ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അടക്കമുള്ളവരുമായി ചര്‍ച്ച ചെയ്തു മാത്രമെ...
ന്യൂഡൽഹി:ഡൽഹി മെട്രോ ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കും. കൊവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ ഡൽഹി സർക്കാർ ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ച് തുടങ്ങിയിരുന്നു. ഇതിൻ്റെ ഭാഗമായാണ് മെട്രോ സർവീസും പുനരാരംഭിക്കുന്നത്.ഏപ്രിൽ 19ന് ഡൽഹിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും മെട്രോ സർവീസ് മെയ് 10 വരെ തുടർന്നിരുന്നു. മെയ് 10നാണ് മെട്രോ സർവീസ് നിർത്തിയത്. ആകെ ട്രെയിനുകളിൽ പകുതി എണ്ണം മാത്രമേ ആദ്യ ഘട്ടത്തിൽ പ്രവർത്തിക്കൂ.50 ശതമാനം ആളുകളെ മാത്രമേ...
ന്യൂഡൽഹി:കേരളത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കിയ തിരഞ്ഞെടുപ്പു ഫണ്ട് ഇടപാടിനെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടു വിവരങ്ങൾ ശേഖരിക്കുന്നു. 2 ദിവസത്തെ ജനറൽ സെക്രട്ടറിമാരുടെ യോഗത്തിനു ശേഷം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ അദ്ദേഹം കേരളത്തിലെ കാര്യങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചതായാണു വിവരം.കേരളത്തിലെ വിഷയങ്ങൾ പാർട്ടി നിരീക്ഷിക്കുകയാണെന്നു നേതാക്കൾ പ്രധാനമന്ത്രിയെ അറിയിച്ചു. പാർട്ടി ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്തതു പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നാണു വിലയിരുത്തൽ. ക്രൈസ്തവ സമുദായത്തെ കൂടുതൽ പാർട്ടിയോട് അടുപ്പിക്കാൻ മോദി നിർദേശിച്ചു....