Wed. Apr 17th, 2024
ബെയ്ജിങ്:

മൂന്നു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് ചൈനയിൽ കോവിഡ് വാക്സീൻ അടിയന്തര ഉപയോഗ അനുമതി. സിനോവാക് കമ്പനി നിർമിച്ച കൊറോണവാക് എന്ന വാക്സീനാണ് 3 – 17 പ്രായക്കാർക്ക് നൽകുക. എന്നാൽ കുട്ടികളിലെ വാക്സീൻ വിതരണം എന്നാണു തുടങ്ങുകയെന്നു വ്യക്തമാക്കിയിട്ടില്ല.

മുതിർന്നവരെപ്പോലെ കുട്ടികളിലും വാക്സീൻ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ആദ്യ രണ്ടുഘട്ടം പരീക്ഷണങ്ങളിലെ ഫലമെന്ന് സിനോവാക് ചെയർമാൻ യിൻ വെയ്ഡോങ് പറഞ്ഞു.

ചൈനയുടെ സിനോഫാം വാക്സീന് നേരത്തേ തന്നെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ട്. പുതിയ വാക്സീനും ഈ മാസം ഒന്നിന് അംഗീകാരം നൽകി. മറ്റ് 5 വാക്സീനുകൾക്കുകൂടി ചൈന അടിയന്തര ഉപയോഗ അനുമതി നൽകിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് 76 കോടിയിലേറെ പേർക്ക് വാക്സീൻ കുത്തിവച്ചു

By Divya