Fri. Mar 29th, 2024
ന്യൂഡൽഹി:

രാജ്യത്ത്​ പുതുതായി കൊവിഡ് സ്​ഥിരീകരിച്ചവരുടെ എണ്ണം ഒരുലക്ഷത്തിന്​ മുകളിൽ. 24 മണിക്കൂറിനിടെ 1,34,154 പേർക്കാണ്​ കൊവിഡ് സ്​ഥിരീകരിച്ചത്​. 2887 മരണവും സ്​ഥിരീകരിച്ചു.

തമിഴ്​നാട്ടിലും കേരളത്തിലുമാണ്​ പുതുതായി രോഗം സ്​ഥിരീകരിക്കുന്നവരുടെ എണ്ണം ഏറ്റവും കൂടുതൽ. തമിഴ്​നാട്ടിൽ കഴിഞ്ഞദിവസം 25,317 പേർക്ക്​ കൊവിഡ് സ്​ഥിരീകരിച്ചിരുന്നു. കേരളത്തിൽ 19,661 പേർക്കും. 16,387ആണ്​ കർണാടകയിൽ കഴിഞ്ഞദിവസം രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം. മഹാരാഷ്​ട്ര -15,169, ആന്ധ്രപ്രദേശ്​ 12,768 എന്നിങ്ങനെയാണ്​ കണക്കുകൾ.

വ്യാഴാഴ്​ച റിപ്പോർട്ട്​ ചെയ്​ത 1.34ലക്ഷം കേസുകളിൽ 66.58 ശതമാനം കേസുകളും അഞ്ചു സംസ്​ഥാനങ്ങളിൽനിന്നാണ്​. തമിഴ്​നാട്​, കേരള, കർണാടക, മഹാരാഷ്​ട്ര, ആന്ധ്ര പ്രദേശ്​ എന്നീ സംസ്​ഥാനങ്ങളാണ്​ അവ. ഇതിൽ തമിഴ്​നാട്ടിൽ മാത്രം 18.87 ശതമാനം കേസുകൾ വരും.

രാജ്യത്ത്​ 3,37,989 പേരാണ്​ ഇതുവരെ കൊവിഡ് ബാധിച്ച്​ മരിച്ചത്​. മഹാരാഷ്​ട്രയിൽ 553 പേരും തമിഴ്​നാട്ടിൽ 483 പേരുമാണ്​ കൊവിഡ് ബാധിച്ച്​ 24 മണിക്കൂറിനിടെ മരിച്ചത്​. 92.79 ശതമാനമാണ്​ രോഗമുക്തി നിരക്കെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

By Divya