Wed. May 8th, 2024
ദോ​ഹ:

ഖ​ത്ത​ർ ദേ​ശീ​യ വി​ക​സ​ന മാ​ർ​ഗ​രേ​ഖ (വി​ഷ​ൻ -2030)യു​ടെ ല​ക്ഷ്യം നി​റ​വേ​റ്റാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ ശൂ​റാ കൗ​ൺ​സി​ൽ ആ​ഹ്വാ​നം ചെ​യ്​​തു. സ്​​പീ​ക്ക​ർ അ​ഹ്മ​ദ് ബി​ൻ അ​ബ്​​ദു​ല്ല ബി​ൻ സെ​യ്​​ദ് ആ​ൽ മ​ഹ്മൂ​ദി​ൻെ​റ അ​ധ്യ​ക്ഷ​ത​യി​ൽ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ്​ വ​ഴി ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് നി​ർ​ദേ​ശം.

ഖ​ത്ത​ർ ദേ​ശീ​യ വി​ഷ​ൻ -2030ഉം ​അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ളും സം​ബ​ന്ധി​ച്ച് ആ​സൂ​ത്ര​ണ സ്​​ഥി​തി​വി​വ​ര​ക്ക​ണ​ക്ക്​ അ​തോ​റി​റ്റി പ്ര​സി​ഡ​ൻ​റ് ഡോ സാ​ലി​ഹ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ നാ​ബി​തി​ൻെ​റ അ​വ​ത​ര​ണം ന​ട​ത്തി. സ​ർ​വി​സ്​ ആ​ൻ​ഡ് പ​ബ്ലി​ക് യൂ​ട്ടി​ലി​റ്റി​സ്​ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് ശൂ​റാ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്​​തു.

വി​ഷ​ൻ -2030 ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൗ​ര​ന്മാ​ർ​ക്ക് എ​ല്ലാ ക്ഷേ​മ​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ നി​ര​ന്ത​ര ശ്ര​മ​ങ്ങ​ൾ​ക്ക് ശൂ​റാ കൗ​ൺ​സി​ൽ പ്ര​ശം​സ അ​റി​യി​ച്ചു. വി​ഷ​ൻ -2030 ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കു​ന്ന​തി​ന് അ​ത​ത് മ​ന്ത്രാ​ല​യ​ങ്ങ​ളും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും ആ​സൂ​ത്ര​ണ സ്​​ഥി​തി​വി​വ​ര​ക്ക​ണ​ക്ക്​ അ​തോ​റി​റ്റി​യു​മാ​യി കൂ​ടു​ത​ൽ സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ശൂ​റാ കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​സ​ഹ​ക​ര​ണം ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള പ്ര​യാ​ണ​ത്തി​ലെ ത​ട​സ്സ​ങ്ങ​ൾ നീ​ക്കു​ന്ന​തി​ൽ സ​ഹാ​യ​ക​മാ​കു​മെ​ന്നും വ്യ​ക്​​ത​മാ​ക്കി.

By Divya