Mon. Dec 23rd, 2024
സംസ്ഥാനത്ത് ഇന്നും മഴ, നാല് ജില്ലകളിൽ യെൽലോ അലർട്ട്; ജില്ല വാർത്തകൾ

1 ഇന്നും ശക്തമായ മഴ തുടരും, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 7 ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം നാളെയോടെ യാസ് ചുഴലിക്കാറ്റായി മാറും. ഇതോടെ വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകും.

2 ആറ്റിങ്ങൽ ബവ്റിജസ് കോർപറേഷന്റെ ഗോഡൗണിൽ നിന്നു 1170 ലീറ്റർ മദ്യം കവർന്നു

ബവ്റിജസ് കോർപറേഷന്റെ ആറ്റിങ്ങൽ മൂന്നുമുക്കിലെ ഗോഡൗണിൽ നിന്നു ദിവസങ്ങളായി ലക്ഷക്കണക്കിന് രൂപയുടെ വിദേശ മദ്യം കവർന്നു. 10 ലക്ഷത്തിലധികം രൂപ വിലവരുന്ന 1170 ലീറ്റർ  മദ്യം കവർച്ച ചെയ്യപ്പെട്ടതായി ആണ് പ്രാഥമിക വിവരം. പക്ഷേ ഇതിന്റെ ഇരട്ടിയോളം മദ്യം കവർച്ച ചെയ്യപ്പെട്ടതായി സൂചനകളുണ്ട്.   130 കെയ്സ് മദ്യം കവർന്നതായി ഇന്നലെ വൈകുന്നേരം വരെയുള്ള കണക്കെടുപ്പിൽ വ്യക്തമായി. കവർച്ച നടത്തുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.  മുഖ്യ പ്രതി വലയിലായതായി എക്സൈസ് സൂചന നൽകി.

3 കൊല്ലം ജില്ലയിൽ ഹാർബറുകൾക്ക് ഇന്ന് അർധരാത്രി മുതൽ പ്രവർത്തനാനുമതി

കൊല്ലം ജില്ലയിൽ അഴീക്കൽ, തങ്കശ്ശേരി, ശക്തികുളങ്ങര എന്നീ ഫിഷിങ് ഹാർബറുകൾക്കും അവയോട് അനുബന്ധിച്ചുള്ള ലേലഹാളുകൾക്കും ഇന്ന് അർധരാത്രി മുതൽ പ്രവർത്തനാനുമതി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചവയാണിത്. നീണ്ടകര ഹാർബറിനു നിലവിൽ പ്രവർത്തനാനുമതി നൽകിയിട്ടില്ല. കർശന നിയന്ത്രണങ്ങളോടെയായിരിക്കും പ്രവർത്തനം. തിരക്കു നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പുറത്തേക്കു പോകുന്ന വാഹനങ്ങളുടെ എണ്ണത്തിന് ആനുപാതികമായി മാത്രമായിരിക്കും പ്രവേശനം. മത്സ്യം വാങ്ങാൻ വരുന്ന ഗാർഹിക ഉപഭോക്താക്കളെ ഹാർബറിലോ ലേലഹാളിലോ പ്രവേശിപ്പിക്കില്ല.

4 പത്തനംതിട്ടയിൽ നിയന്ത്രണങ്ങളോടെ ജ്വല്ലറിയും തുണിക്കടകളും തുറന്നു

പത്തനംതിട്ടയിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നു തുടങ്ങി. വസ്ത്രശാലകൾ, ഹാർഡ്‌വെയർ കടകൾ, ജ്വല്ലറികൾ തുടങ്ങിയവ തുറന്നു. രാവിലെ 7ന് തുറന്ന് വൈകിട്ട് 7.30ന് അടയ്ക്കണം. വർക്‌ഷോപ്പുകൾക്ക് ഇന്നലെയും ഇന്നും തുറക്കാൻ അനുമതിയുണ്ട്. ജ്വല്ലറി, വസ്ത്രശാലകൾ എന്നിവിടങ്ങളിൽ വിവാഹ പാർട്ടികൾക്ക് സ്ഥാപന ഉടമകളുടെ അനുവാദത്തോടെ വന്ന് വസ്ത്രങ്ങൾ വാങ്ങാം. ഒരു മണിക്കൂറാണ് കല്യാണ ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങാൻ കടകളിൽ അനുവദിക്കപ്പെട്ട സമയം. സാധനങ്ങൾ വാങ്ങാൻ പോകുന്നവർ സത്യവാങ്മൂലം കയ്യിൽ കരുതണം.

5 ഏലത്തോട്ടങ്ങളിൽ കാട്ടാനക്കൂട്ടം, വനം വകുപ്പ് ജാഗ്രത നിർദേശം നൽകി

ഏലത്തോട്ടങ്ങളിൽ കാട്ടാനക്കൂട്ടം തുടരുന്നു. അതിർത്തി മേഖലയിൽ വനംവകുപ്പിന്റെ ജാഗ്രത നിർദേശം. ശാന്തരുവി, തേവാരംമെട്ട്, മാൻകുത്തിമേട് മേഖലകളിലെ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. രാത്രിയിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശമുണ്ട്.  ഉടുമ്പൻചോല ശാന്തരുവിയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടം അതിർത്തിയിലെ ജനവാസ മേഖലകളിലേക്ക് കടക്കാൻ സാധ്യതയെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. ശാന്തരുവി മേഖലയിൽ വനംവകുപ്പ് ഉടുമ്പൻചോല ഫോറസ്റ്റ് റേഞ്ച് ഓഫിസിന്റെ നേതൃത്വത്തിൽ  പട്രോളിങ് തുടങ്ങി.

കോവിഡ് കണക്കുകൾ

ഇന്നലെ സംസ്ഥാനത്ത് 28514 പുതിയ രോഗികളെ സ്ഥിതീകരിച്ചു

തിരുവനന്തപുരം: 3300

കൊല്ലം: 2423

കോട്ടയം: 1750

പത്തനംതിട്ട: 877

ഇടുക്കി: 987

കോവിഡ് സേവനങ്ങൾ

തിരുവനന്തപുരം

ആശുപത്രികൾ: 154

കിടക്കകൾ: 40%

ഐസിയു: 5%

വെൻറ്റിലെറ്റർ: 6.1%

കൊല്ലം

ആശുപത്രികൾ: 63

കിടക്കകൾ: 29.9%

ഐസിയു: 1.4%

വെൻറ്റിലെറ്റർ: 1.8 %

കോട്ടയം

ആശുപത്രികൾ: 134

കിടക്കകൾ: 39.6%

ഐസിയു: 7.6%

വെൻറ്റിലെറ്റർ: 0%

പത്തനംതിട്ട

ആശുപത്രികൾ: 61

കിടക്കകൾ: 55.8%

ഐസിയു: 14.6%

വെൻറ്റിലെറ്റർ: 37.5%

ഇടുക്കി

ആശുപത്രികൾ: 64

കിടക്കകൾ: 45.6%

ഐസിയു: 6.7%

വെൻറ്റിലെറ്റർ: 15.9%

വാക്‌സിനേഷൻ

തിരുവനന്തപുരം

ഒന്നാം ഡോസ്: 7,38,643

രണ്ടാം ഡോസ്: 2,58,904

ആകെ: 9,97,547

കൊല്ലം

ഒന്നാം ഡോസ്: 4,96,172

രണ്ടാം ഡോസ്: 1,65,540

ആകെ: 6,61,712

കോട്ടയം

ഒന്നാം ഡോസ്: 4,31,639

രണ്ടാം ഡോസ്: 1,19,186

ആകെ: 5,50,825

പത്തനംതിട്ട

ഒന്നാം ഡോസ്: 3,84,546

രണ്ടാം ഡോസ്: 1,33,229

ആകെ: 5,17,775

ഇടുക്കി

ഒന്നാം ഡോസ്: 2,29,777

രണ്ടാം ഡോസ്: 60,156

ആകെ: 2,89,933

https://youtu.be/fpGKnKl7ISc