Mon. Dec 23rd, 2024
തമിഴ്നാട്:

തമിഴ്​നാട്​ മുഖ്യമന്ത്രി എംകെ സ്​റ്റാലിന്‍ 13 അംഗ കൊവിഡ്​ ഉപദേശക സമിതി രൂപീകരിച്ചു. എഐഎഡിഎംകെ നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായ വിജയഭാസ്​കര്‍ അടങ്ങുന്നതാണ്​ ടാസ്​ക്​ഫോഴ്​സ്​. മുഖ്യമന്ത്രിയായിരിക്കും സമിതിയുടെ അധ്യക്ഷന്‍.

ഡോ ഏഴിലന്‍ (ഡിഎംകെ), ജികെ മണി (പിഎംകെ), എഎം മണിരത്​നം (കോണ്‍ഗ്രസ്​), നഗര്‍ നാഗേന്ദ്രന്‍ (ബിജെപി), സൂസന്‍ തിരുമലൈകുമാര്‍ (എംഡിഎംകെ), എസ്​എസ്​ ബാലാജി (വിസികെ), ടി രാമചന്ദ്രന്‍ (സിപിഐ), ഡോ ജവഹറുല്ല (എംഎംകെ), ആര്‍. ഈശ്വരന്‍ (കെഎംഡികെ), ടി വേല്‍മുരുകന്‍ (ടിവികെ), പുവൈ ജഗന്‍ മൂര്‍ത്തി (പിബി), നാഗൈ മാലി (സിപിഎം) എന്നിവരാണ്​ സമിതിയിലെ മറ്റ്​ അംഗങ്ങള്‍.

By Divya